Skip to content

chithrodayamflashnews.com

October 21, 2026 5:08 am

അനുഭവങ്ങൾ

 

അനുഭവമൊരു ഗുരുവെന്നു
അറിഞ്ഞവർ ചൊല്ലുന്നു.
ആദ്യമറിഞ്ഞവൻ തൻ പാത
അളന്നു പഠിക്കുന്നു ചിലർ.

വിദ്യയും വാധ്യാരുമില്ലാത്തവൻ ചൊല്ലും
വിധിപോലെ വന്നതാണെന്റെ അനുഭവം.
വാശിയോടെ വീശി നടന്നവൻ
വീഥി തേടിയതാണിതൊരനുഭവം.

മടിയന്നു ബാലികേറാമലയായി
മുന്നിൽത്തെളിയുന്നതാനുഭവം.
മുഷ്ടിമടക്കി നെഞ്ചുവിരിച്ചു
മുന്നോട്ടു പോയവൻ നേടിയതാണനുഭവം.

അനുഭവിച്ചാലേ പഠിക്കു നീയെന്നു ചിലർ
നിഷ്പ്രഭ നിഷ്ടൂര ഭംഗുരമാം ഭൂതലത്തിൽ
നീർകുമിളകൾപോലെ പൊട്ടുന്നൊരനുഭവം
നിർമ്മിച്ച കൊട്ടാരവാസികളാണീ മാനവന്മാർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6