
ഹരനും ഹരിയും
ഒരുമിച്ചു ചേർന്ന്
അവതാരം കൈക്കൊണ്ട അയ്യപ്പസ്വാമി…(2)
സ്വാമിയേ ശരണം
വിളിക്കുവാനെന്നും
നാവിനു ശക്തി നീ
നൽകണേ സ്വാമി… (2)
(ഹരനും….)
അവിടുത്തെ
തിരുമുൻപിൽ
എത്തിടുവാനും
തിരുമുഖദർശനം
നേടുവാനും
എത്രയോ കാലം ഞാൻ
കാത്തിരുന്നൂ സ്വാമി…
ഇന്നിതാ ഞാൻ നിന്റെ അരികിലെത്തി
ശരണം വിളിക്കുന്നു
സ്വാമി അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…
(ഹരനും….)
ജന്മജന്മാന്തര പുണ്യമായ്
കാണുന്നു ഞാൻ
ശബരിഗിരീശ്വര
ദർശന സൗഭാഗ്യം… (2)
ഇനിയും വരണമീ
തിരുനടയിങ്കൽ
മതിവരുവോളം
കണ്ടു തൊഴാൻ…
സ്വാമി അയ്യപ്പനെ
കണ്ടു തൊഴാൻ…
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…
(ഹരനും….)

No Comment.