
കാലമാം കളിവഞ്ചി
തു ഴഞ്ഞു പോയൊരാ
തോണിക്കാരനാണു ഞാനും .
തോൽവിയേകാൻ വന്നവർ തൻ
മുന്നിലായി തളരാത്ത
തുഴകളുമേന്തി കടന്നു പോയി ഞാനും .
ദൂരയാത്രയിൽ ഞാനൊരു
ദേശാടന കിളിയായി മാറി .
കനലെരിഞ്ഞവഴിയിൽ
കണ്ണീർമഴയാൽ മാരി വില്ലു തീർത്തു
യാത്രകൾ തുടർന്നു പോയി ഞാനും .
പ്രച്ഛന്ന വേഷങ്ങളാടിത്തിമിർക്കുമ്പോൾ
ദേശങ്ങളും താണ്ടിയ ദൂരങ്ങളുമെൻ
മുന്നിലായി വന്നു പതിക്കുന്നു
അവശേഷിപ്പിൻ ചുമർചിത്രങ്ങളായി .
പണവും പ്രതാപവും തേടിയ യൗവ്വനം
പാതി ജീവിതം കവർന്നെടുത്തിരുന്നു .
അരങ്ങൊഴിഞ്ഞആട്ടക്കളരിയിലേ
ആനന്ദ നടനമാടാൻ മറന്നവൻ
കോടി വസ്ത്രം ധരിച്ചു യാത്ര പോകുന്നു .

No Comment.