Skip to content

chithrodayamflashnews.com

May 6, 2026 10:05 pm
Asnap 1409

കർമ്മസാക്ഷി

 

 

മുപ്പത്തുമുക്കോടി
ദേവർകൾവാഴും
മുപ്പാരിടങ്ങൾക്കും
സാക്ഷിയായി
മഹിതമാം ശ്രംഗത്തിൽ
ശബരിയിൽ വാഴും
ശ്രീധർമ്മശാസ്താവെ ശരണം..ശരണം…

(മുപ്പത്തു….)

ക്ഷണികമാം ജീവിത
വഴികളിലെല്ലാം
നിഴലായ് നിലാവായ്
അയ്യനെത്തുന്നു…(2)
നിൻതിരുദർശനം
അനുപമ ദർശനം
അനവദ്യസുന്ദരം
അയ്യനയ്യപ്പാ….
സ്വാമി അയ്യപ്പാ….

(മുപ്പത്തു….)

കാമക്രോധ
മോഹലോപങ്ങൾ
മനുജന്റെ ചിന്തകൾ
മാറ്റിമറിയ്ക്കുമ്പോൾ..(2)
അതിലെല്ലാമുപരിയായ്
ആത്മബന്ധങ്ങൾതൻ
ശക്തിപ്രഭാവങ്ങൾ
നിറയട്ടെ മർത്യരിൽ….
സ്വാമിയേ ശരണം…
അയ്യപ്പ ശരണം…
സ്വാമിയില്ലാതെ…
ശരണമില്ല…

(മുപ്പത്തു….)

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6