Skip to content

chithrodayamflashnews.com

May 6, 2026 10:59 pm
Asnap 1409

നെൽമണി

 

കതിരുകൊയ്യാൻ വന്ന വയൽ കിളിയേ
വരി നെല്ലിൻ പതിര് തിരയാമോ?
പാണന്റെ പാട്ടിലെ ചേലുപോലെ
വയൽ പാട്ടിനൊത്തൊരു ശ്രുതിമൂളാമോ?

കർക്കിടക നിശീഥിനിയിൽ
കാർമുകിൽ പെയ്തൊഴിഞ്ഞപോലെ
കണ്ണീരണിഞ്ഞ കർഷകന്റെ
കരളു പിളർക്കാതെ
കളപ്പുര നിറക്കു നീ.

മണ്ണിൽ പൊന്നു വിളയാൻ
പകലന്തിയോളം പണിതോന്റെ
പട്ടിണി വയറിൻ ആഴങ്ങളിൽ
നിറമണിക്കതിരായി വന്നിടാമോ?.

തുമ്പപ്പൂ ചോറു വിളമ്പാൻ
പൂത്തുമ്പി തുള്ളുന്ന കാലം വരവേൽക്കാൻ
നെൽമണി കതിർമണി കിങ്ങിണി
കെട്ടി വരൂ നാളയുടെ
അരവയറു നിറയ്ക്കുവാനായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6