
പന്തളപുത്രനെ
അയ്യപ്പനേ…
പാവനരൂപനെ
അയ്യപ്പനേ…
അടിയന്റെ മനസ്സിൽ
നിറയുന്നു നീ
പമ്പാതീർത്ഥമായ്
ഭഗവാനേ….
(പന്തള…..)
ബ്രാഹ്മമുഹൂർത്തത്തിൽ
കുളികഴിഞ്ഞ്
അയ്യപ്പനാമങ്ങൾ ജപിച്ചിടുമ്പോൾ…(2)
മനതാരിൽ തെളിയുന്നു
സ്വാമി നിൻ രൂപം
അവികലമൊഴുകും
അനുഭൂതിയായ്….(2)
(പന്തള….)
മണ്ഡലനോമ്പുകൾ
പൂർത്തിയാക്കി
അയ്യനെക്കാണുവാൻ
വന്നു ഞാൻ….(2)
തിരുമുഖദർശന
സൗഭാഗ്യത്തിൽ
ദുഃഖങ്ങളെല്ലാം
ഞാൻ മറന്നു…
സ്വാമി അയ്യപ്പാ….
ശരണം അയ്യപ്പാ….
(പന്തള…..)

No Comment.