അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വികാരമാണെന്നും അതില്‍ മതവിദ്വേഷം കാണേണ്ടതില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.രാമക്ഷേത്രം പണിയുകയെന്നത് ഹിന്ദുക്കളുടെ വികാരമാണ്. രാമപ്രതിഷ്ഠ നടക്കുന്ന സമയം ജാതിമത വ്യത്യാസമില്ലാതെ എല്ലാ ഭവനങ്ങളിലും ദീപം തെളിക്കണം. ഉള്‍ക്കൊള്ളാൻ മനസ്സുള്ളവര്‍ക്കുമാത്രം ഉള്‍ക്കൊള്ളാം. രാഷ്ട്രീയക്കാര്‍ക്കെല്ലാം അധികാരമോഹമുണ്ട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് പിന്നിലും അധികാരമോഹമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവും മുസ്ലിംകള്‍ക്ക് അല്ലാഹുവും ദൈവമാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് രാമനും ദൈവമാണ്. അത് വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുവായി ജനിച്ചവര്‍ ക്ഷേത്രസമര്‍പ്പണത്തെ ആദരിക്കുന്നു. അത് മറ്റ് മതങ്ങളോടുള്ള വിദ്വേഷമല്ല.എം.ടി പറഞ്ഞതിനെപ്പറ്റി പലരും പലത് പറയുന്നതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വികാരമാണെന്നും അതില്‍ മതവിദ്വേഷം കാണേണ്ടതില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
No Comment.