Skip to content

chithrodayamflashnews.com

October 21, 2026 3:37 am

ജീവിതയാത്ര

നുരപോലെ പതയുന്നു
നുണയാൻ കൊതിച്ച ജിവിതം
ഹിമകണമായി കാലമാം
വഹ്നിയിൽ ബാഷ്പമാകുന്നു.

മോഹങ്ങൾ തീർത്ത വീട്ടിൽ
പ്രതീക്ഷ തൻ ചിറകിൽ
പറന്ന നിമിഷങ്ങൾ
കാലത്തിൻ കൈപ്പിടിയിലാളുന്നു.

തിരിഞ്ഞു നോക്കിടാതെ
കർമ്മങ്ങൾ പിന്നിലാകുന്നു.
കാലവും വേഷവും എന്നേക്കുമായി
പോയ് മറയുന്നു

അതിദൂരം വീഥികൾ മുന്നിൽ
ആഗ്രഹങ്ങൾ ബാക്കിയാക്കി
അത്രമേൽ ജിവിതം വഴിമാറി
അപൂർണ്ണതയിൽ യാത്ര പറയുന്നു.

കാലമേ നി ഇനിയും
കാണുക ജിവിതം…
കണ്ടത് ചരിത്രമാക്കുക.
കാണാത്തത് വിചിത്രമാകട്ടെ….!!!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6