Skip to content

chithrodayamflashnews.com

October 22, 2026 6:16 am

മോദിയടക്കം ആരുവന്ന് പ്രചാരണം നടത്തിയാലും തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി

മോദിയടക്കം ആരുവന്ന് പ്രചാരണം നടത്തിയാലും തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി.മസ്കത്തില്‍ പ്രവാസികൂട്ടായ്മയുടെ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. തൃശൂരില്‍ ആരാണ് സ്ഥാനാർഥി എന്നുള്ളത് പാർട്ടി തീരുമാനിക്കും. ആരുവന്നാലും അവരെ വിജയിപ്പിക്കാൻ മുന്നിലുണ്ടാകും. എനിക്ക് വേണ്ടി പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ മാറ്റാൻ ഞാൻ നിർദ്ദേശം നല്‍കിയിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മതി ഇത്തരം ചുവരെഴുത്തുകള്‍ എന്ന പാർട്ടി നിലപാടിന്‍റൊപ്പമാണ് ഞാൻ.നിലവില്‍ ദേശീയതലത്തില്‍തന്നെ ശ്രദ്ധയുള്ള മണ്ഡലമായി തൃശൂർ മാറിയിട്ടുണ്ട്. 2019ന് ശേഷം മൂന്നുപ്രാവശ്യമാണ് മോദി തൃശൂരില്‍ എത്തിയത്. ഇനിയും വരണം എന്നുതന്നെയാണ് അഭിപ്രായം. ഇതിലൂടെ തൃശൂരിന് കൂടുതല്‍ ശ്രദ്ധ കിട്ടും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. എം.പി എന്നനിലയില്‍ മികച്ച രീതിയില്‍തന്നെയാണ് മണ്ഡലത്തില്‍ പ്രവർത്തിച്ചിട്ടുള്ളത്. ഏതെങ്കിലെയും മതത്തിന്‍റെയോ രാഷ്ട്രീയ പാർട്ടികളുടെയോ വക്താവാകാതെ എല്ലാ വിഭാഗങ്ങളുടയും ആളായിതന്നെയാണ് നിലകൊണ്ടത്. തൃശൂരില്‍ കഴിഞ്ഞ വർഷമായിരുന്നു ഏറ്റവും കൂടുതല്‍ ശക്തമായ മത്സരം നടന്നത്. ഇത്തരം ടൈറ്റ് മത്സരങ്ങള്‍ എപ്പോഴും ആവേശവും പ്രവർത്തനത്തിന് കുടുതല്‍ ഊർജ്ജവും നല്‍കും.ഫെബ്രുവരി നാലിന് കോണ്‍ഗ്രസ് പ്രസിഡന്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തൃശൂരില്‍ പാർട്ടി പരിപാടിക്കായി എത്തും. ഒരുലക്ഷത്തിലധികം കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ പങ്കെുക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6