എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഹീമോ ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. വീടുകളില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസിനും സൗകര്യം നല്‍കുന്നുണ്ട്. നിലവില്‍ 650ലധികം രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ തുക ഇതിനായി കണ്ടെത്തുമെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പദ്ധതികള്‍ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രി പറഞ്ഞു.വലിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡയാലിസിസ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായത്. അസുഖങ്ങള്‍ വരുത്തിവയ്ക്കരുതെന്നും രോഗങ്ങള്‍ക്കിടയാക്കുന്ന ജീവിതശൈലി പിന്തുടരരുതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മമ്മൂട്ടി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകള്‍, 54 കൗചുകള്‍, മള്‍ട്ടിപാരമീറ്ററുകള്‍, ആറ് നഴ്‌സിങ്ങ് സ്റ്റേഷനുകള്‍ മൂന്ന് ഹെല്‍പ്പ് ഡസ്‌കുകള്‍, 12 സ്‌ക്രബ് ഏരിയ, 300 ഡയലൈസറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഡയാലിസിസ് ബ്ലോക്കില്‍ സജ്ജമാണ്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികള്‍, സ്റ്റോറുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
No Comment.