സ്കൂൾ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ 23 കാരൻ പിടിയിൽ. പുലാമന്തോളിലാണ് സംഭവം.
തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23)വിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. പുലാമന്തോളിൽ നിന്ന് സ്കൂൾ വിട്ട് പോകുന്നതിനിടെ റോഡരികിൽ വെച്ച് നഗ്നത പ്രദർശിപ്പിച്ചെന്നാണ് പരാതി.
പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രേഖ, സീനിയർ സി.പി.ഒ. സജീർ, സി.പി.ഒ. കൃഷ്ണ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
No Comment.