
മുറിയിൽ
മലം നാറുന്നു.
മൂത്രം കുമിഞ്ഞ ഗന്ധം
ഇന്നലെ മുതൽ
രൂക്ഷം.
ഇതെന്റെ മുറിയാണോ?
അല്ല!
ഇതെന്റെ മുറിയല്ല.
പുറത്തെ തൊടിയിൽ
ആളുകൾ ചിലർ
കൂടി നിൽക്കുന്നു.
നിറയെ
പക്ഷികൾ കൂടൊരുക്കിയ
മാവോരെണ്ണം
വീണു കിടക്കുന്നു.
ചോരമണക്കുന്നയിലകൾ
താളത്തിൽ
മണ്ണിൽ പതിഞ്ഞു,
കണ്ണുകൾ മൂടി.
കാറ്റു വീശി.
കാലം മാറി.
മലത്തിൽ മലർന്നു
കിടന്നെന്റെ കിനാവുകൾക്ക്
ചിറകൊരണ്ണം
തുന്നി ചേർത്തു.
ഒരു നിറ പുഞ്ചിരിയോടെ
നാറുന്ന മുറിയിൽ
ദീർഘമായി ഞാൻ
ശ്വാസമെടുത്തു.

No Comment.