Skip to content

chithrodayamflashnews.com

Asnap 1409

മോട്ടോർ വാഹനങ്ങളുടെ പിഴ അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി

മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി. പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ വാഹന ഉടമകൾക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുന്നത്. അവരിൽ വലിയൊരു വിഭാഗത്തിനും സൈറ്റിൽ ശരിയായ ഫോൺനമ്പർ ഇല്ല. പലരും ഇപ്പോൾ മറ്റ് നമ്പരുകളാകും ഉപയോഗിക്കുക. ഇവർക്കൊന്നും പിഴ അടയ്ക്കാൻ കഴിയുന്നില്ല.

ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കൽ പരിവഹൻ സൈറ്റിൽ വർഷങ്ങൾക്കുമുമ്പ് നൽകിയ ഫോൺനമ്പർ കാണില്ല. ചിലർ പുതിയ നമ്പർ ആധാർകാർഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാൻ കഴിയൂ.

പിഴ അടയ്ക്കാൻ വൈകിയാൽ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹൻ സൈറ്റിൽ പിഴകിട്ടുന്ന വാഹനഉടമകൾക്ക്, ഫോൺ നമ്പർ മാറ്റി നൽകാനുള്ള ക്രമീകരണമുണ്ടായാൽ പ്രശ്‌നം പരിഹരിക്കാം. പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നവർ ചെലാൻ നമ്പരോ, വാഹന നമ്പരോ നൽകിയാൽ വാഹൻ സൈറ്റിലെ പഴയ നമ്പരിലേക്ക് സ്വമേധയാ പാസ്‌വേർഡ് പോകുകയാണിപ്പോൾ.

അടുത്തിടെയാണ് പിഴ അടയ്ക്കുന്നതിൽ ഈ മാറ്റം വരുത്തിയത്. അതുവരെയും ഒ.ടി.പി.ഇല്ലാതെതന്നെ ഓൺലൈനായി സ്വന്തം നിലയിലോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ പിഴ അടയ്ക്കാമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6