Skip to content

chithrodayamflashnews.com

November 29, 2026 10:40 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കൈകാലുകൾ കെട്ടി തെരുവ് നായ്‌ക്കളെ ടാറിൽ മുക്കി കൊടും ക്രൂരത; പരാതി

ഇടവ ഓടയം മിസ്‌കിൻ തെരുവിൽ തെരുവുനായ്‌ക്കളുടെ കൈകാലുകൾ കെട്ടിയ ശേഷം ശരീരം ടാറിൽ മുക്കി ക്രൂരത. കഴിഞ്ഞ ബുധനാഴ്‌ചയാണ് നാട്ടുകാർ ദയനീയാവസ്ഥയിൽ നായയെ കണ്ടെത്തിയത്.

പീപ്പിൾസ് ഫോർ അനിമൽസ് (പി.എഫ്.എ) വോളന്റിയറായ ഇടവ വെൺകുളം സ്വദേശി അഹമ്മദ് സംഭവമറിഞ്ഞ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃഗസ്‌നേഹിയായ റഷ്യൻ വനിത പോളിനയും സഹായിയുമെത്തിയാണ് നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചത്. ശരീരത്തിൽ 70 ശതമാനത്തോളം ടാറും മുറിവുകളുമുണ്ട്. ഈ നായയെ കണ്ടതിന് 200 മീറ്റർ അകലെയായി 25ന് രാവിലെ കൈകാലുകൾ കെട്ടി ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട നിലയിൽ മറ്റൊരു നായയെയും നാട്ടുകാർ കണ്ടെത്തി. ഇതിനെയും പോളിനയുടെ നേതൃത്വത്തിൽ ചികിത്സിച്ചു.പ്രദേശത്ത് റോഡുപണിക്കായി സൂക്ഷിച്ചിരുന്ന ടാറിൽ സാമൂഹ്യവിരുദ്ധർ നായ്‌ക്കളെ മുക്കിയെന്നാണ് നാട്ടുകാരുടെ സംശയം. നായ്‌ക്കളുടെ ശരീരത്തിൽ നിന്ന് ടാർ പൂർണമായി ഒഴിവാക്കാനായിട്ടില്ല. മുറിവിൽ അണുബാധയുണ്ടാകാനും സാദ്ധ്യതയുണ്ട്. പോളിനയുടെ താമസസ്ഥലത്ത് പാർപ്പിച്ചാണ് ചികിത്സ നൽകുന്നത്. സംഭവത്തെക്കുറിച്ച് മൃഗസ്‌നേഹികൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6