Skip to content

chithrodayamflashnews.com

October 16, 2026 1:46 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

കേന്ദ്രത്തില്‍ നിന്നുള്ള 4000 കോടി എത്തി; ശമ്പളവും പെൻഷനും വൈകില്ല, സാമ്പത്തിക പ്രതിസന്ധിയില്‍ താല്‍ക്കാലികാശ്വാസം.

കേന്ദ്രത്തില്‍ നിന്ന് 4000 കോടി ലഭിച്ചതോടെ ഓവർഡ്രാഫ്‌റ്റില്‍ നിന്ന് ട്രഷറി കരകയറി. ഇതിനാല്‍ ശമ്ബളവും പെൻഷനും വൈകില്ല.

2736 കോടി രൂപയുടെ നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും ചേർന്നതാണ് ഈ 4000 കോടി രൂപ. ധനപ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളും ധനവകുപ്പ് ആലോചിച്ചുവരികയാണ്. ഇതിനായി ട്രഷറിയില്‍ കൂടുതല്‍ പണം എത്തിക്കാനാണ് ശ്രമം.

91 ദിവസം മുതല്‍ 180ദിവസം വരെ കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച്‌ ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം. 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനവും ഒരുവർഷം മുതല്‍ രണ്ടുവർഷം വരെ ഏഴ് ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.

സംസ്ഥാനസർക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസർക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാർച്ചിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ 22,000കോടി രൂപയിലധികം ആവശ്യമുണ്ടായിരുന്നു. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. ബാക്കി തുക കണ്ടെത്താനാണ് ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്. സഹകരണ ബാങ്കുകളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും നിന്ന് കൂടുതല്‍ പണം കണ്ടെത്താനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6