Skip to content

chithrodayamflashnews.com

October 16, 2026 1:45 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ട്വന്റി 20 ലോകക്കപ്പ് മത്സരങ്ങൾ ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം

ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയുമായി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാമെന്ന് കമ്പനി അറിയിച്ചു. ഡിസ്നി ​ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രമോ വീഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജൂൺ ഒന്ന് മുതലാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ലോകകപ്പിൽ ജൂൺ അഞ്ചിന് അയർലൻഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് പാകിസ്ഥാനേയും 12ന് അമേരിക്കയേയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാർ സൗജന്യമായി മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങൾ അഞ്ച് കോടിയലധികം പേർ തത്സമയം കണ്ടിരുന്നു. ഈ ട്രെൻഡ് ടി20 ലോകകപ്പിലും നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6