Skip to content

chithrodayamflashnews.com

November 29, 2026 11:25 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പ്രഭാത വാർത്തകൾ

2023 | ജനുവരി 27 | വെള്ളി |

ഗവര്‍ണര്‍ ആരിഫ് മുഹ്‌മദ് ഖാന്‍ ഒരുക്കിയ റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമില്‍ പങ്കെടുക്കാതെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. മന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചെന്ന് മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി വിരുന്നില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു. മറ്റു മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനു വിവിധ ജില്ലകളിലായതിനാല്‍ പങ്കെടുത്തില്ല.

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍


മൂക്കിലൂടെ നല്‍കാവുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്‍കോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ ഭാരത് ബയോടെക്കാണു നിര്‍മിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്നാണ് നേസല്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയില്‍ 800 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാകും.

വനിതാ ഐ.പി.എല്‍ ടീമുകളെ സ്വന്തമാക്കാന്‍ കോടികള്‍ വാരിയെറിഞ്ഞ് ഇന്ത്യന്‍ കമ്പനികള്‍.

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നീ അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1,289 കോടി രൂപ മുടക്കി അദാനി സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയപ്പോള്‍ മുംബൈ ഫ്രാഞ്ചൈസിയെ 912.99 കോടി രൂപ മുടക്കി മുകേഷ് അംബാനിയുടെ വിന്‍ സ്പോര്‍ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയെ 901 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ഫ്രാഞ്ചൈസിയെ 810 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളും ലഖ്നൗ ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്ക് കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡും സ്വന്തമാക്കി. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മൊത്തം നേടിയെടുത്തത് 4670 കോടി രൂപയാണ്.

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം


വർഗീയതയുടെയും സാമുദായിക വിഭജനത്തിന്റെയും പാതയിലൂടെയാണ്‌ ഇന്ത്യൻ സർക്കാർ വീണ്ടും അധികാരത്തിലേറിയതെന്ന്‌ ബിബിസി ഡോക്യുമെന്ററി. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും മോദി സര്‍ക്കാരിനും സംഘപരിവാറിനും എതിരെ ചോദ്യശരങ്ങൾ എയ്യുന്നു. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സമൂഹമാധ്യമങ്ങളില്‍നിന്ന്‌ മുക്കാന്‍ കേന്ദ്രം നടത്തിയ നീക്കം പാളിയതിനു പിന്നാലെയാണ് ബിബിസി രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. രാജ്യത്ത് “അങ്ങേയറ്റം ഭിന്നത വളര്‍ത്തിയ നേതാവ്’ എന്നാണ് മോദിയെ ബിബിസി വിലയിരുത്തുന്നത്. “മോദിയുടെ ഇന്ത്യ’ മതസംഘര്‍ഷത്തിന്റെ തീച്ചൂളയിലാണ്. ​ഗുജറാത്ത് വംശഹത്യയില്‍ കോടതിയില്‍നിന്ന് ക്ലീന്‍ചിറ്റ് കിട്ടിയെങ്കിലും ആശങ്ക അവസാനമില്ലാതെ തുടരുകയാണെന്നും ഡോക്യുമെന്ററി അടിവരയിടുന്നു.

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായമുള്ള പുരുഷനുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

ദരിദ്രര്‍ കുറവുള്ളത് കേരളത്തിലാണെന്ന് ഗവർണർ


സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നവകേരളം ലക്ഷ്യമാക്കിയാണെന്നും രാജ്യത്ത് ദരിദ്രര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്നും വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഗോധ്രയിലെ വംശഹത്യ കേസിൽ 22 പ്രതികളെ വെറുതെവിട്ടു


ഗുജറാത്ത് വംശഹത്യക്കിടെ ഗോധ്രയിൽ രണ്ടു കുട്ടികളടക്കം 17 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ച്മഹൽ ജില്ലയിലെ ഹലോൽ ടൗണിലെ അഡീഷണൽ സെഷൻ കോടതിയുടേതാണ് വിധി. തെളിവില്ലാത്തതിനാലാണ്‌ പ്രതികളെ വെറുതെ വിടുന്നതെന്ന്‌ ജഡ്‌ജ്‌ ഹർഷ്‌ ത്രിവേദി വിധിയിൽ പറഞ്ഞു. പ്രതികളിൽ എട്ടു പേർ വിചാരണക്കാലത്ത് മരിച്ചിരുന്നു. രണ്ടു പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ദെലോൾ ഗ്രാമത്തിൽ 2002 ഫെബ്രുവരി 28നാണ് അരുംകൊല നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ്‌ ചെയ്‌തിരുന്നില്ല. രണ്ടു വർഷത്തിനു ശേഷമാണ്‌ പുതിയ കേസിൽ 22 പേരെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല. സാക്ഷികളും കൂറുമാറി. തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമായി കലാപകാരികൾ മൃതദേഹങ്ങളെല്ലാം കത്തിച്ചെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.

അദാനി ഓഹരികൾക്ക് തകർച്ച; ഒറ്റ ദിവസം നഷ്ടമായത് 90,000 കോടി രൂപ


ഓഹരി വിപണിയിൽ അനര്‍ഹമായ നേട്ടംകൊയ്യാന്‍ അദാനി ഗ്രൂപ്പ്‌ ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. യഥാര്‍ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ​ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് കനത്ത ആഘാതമാണ് അദാനി ​ഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഏല്‍പ്പിച്ചത്. ഒറ്റ ദിവസം അദാനി ​ഗ്രൂപ്പ്‌ ഓഹരികള്‍ക്ക് അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 90,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് രം​ഗത്തെത്തി. സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ആശിഷ്‌ മിശ്രയ്‌ക്ക്‌ ഇടക്കാലജാമ്യം


ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ കർഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്രയ്‌ക്ക്‌ സുപ്രീംകോടതി ഉപാധികളോടെ ഇടക്കാലജാമ്യം അനുവദിച്ചു. എട്ടാഴ്‌ചത്തെ ഇടക്കാല ജാമ്യമാണ്‌ അനുവദിച്ചത്‌. ജാമ്യം ലഭിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ ആശിഷ്‌ മിശ്ര യുപി വിടണം. യുപിയിലോ ഡൽഹിയിലോ തങ്ങരുത്‌. സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം.

അയല്‍വാസിയും മരിച്ച നിലയില്‍


കോഴിക്കോട്ട് മധ്യവയസ്‌കനെ കഴുത്തറുത്ത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

2 പേർ കൂടി അറസ്റ്റിൽ


കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളെജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി ഭാഗത്ത് മണ്ടായപ്പുറത്ത് വീട്ടിൽ നൗഷാദ് എം.പി(47), മലപ്പുറം കാടാമ്പുഴ ഭാഗത്ത് പിലാത്തോടൻ വീട്ടിൽ അബ്ദൂൾ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍


കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈന്തുള്ളതറയില്‍ വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് കണ്ടെത്തിയത്.

കേരളഹൗസിൽ പതാക ഉയർത്തൽ ചടങ്ങ്


വിവിധ വിശ്വാസവും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും വച്ചുപുലർത്തുമ്പോഴും ഇന്ത്യ നമ്മുടെ ജന്മരാജ്യം എന്ന ബോധ്യം നമ്മെയെല്ലാം ഒറ്റക്കെട്ടാക്കി മാറ്റുന്നു എന്ന് സംസ്ഥാന സർക്കാറിൻെറ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്. രാജ്യത്തിൻ്റെ 74 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളഹൗസിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍


സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളം നഗരസഭ കൗണ്‍സിലറും മുസ്ലിംലീഗ് നേതാവുമായ നവാസ് മുണ്ടക്കയമാണ് അറസ്റ്റിലായത്. ഒരാഴ്ച്ചയായി ഒളിലായിരുന്ന നവാസിനെ കോട്ടയത്തു വച്ചാണ് പൊലീസ് പിടികൂടിയത്.

അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍


കോട്ടയം ജില്ലയിലെ മീനടത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്. കൊച്ചുമോന്‍ നിരന്തരം പ്രായമായ മാതാവിനെയും സഹോദരനെയും മര്‍ദ്ദിക്കാറുണ്ടെന്ന് പ്രവേശവാസികള്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വൃദ്ധയായ അമ്മയെ മര്‍ദ്ദിക്കുന്നതും അമ്മ അലമുറയിട്ട് കരയുന്നതും അടക്കം വീഡിയോയിലുണ്ട്. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്.

ജയില്‍ ചാടി


ആലപ്പുഴയില്‍ പ്രതി ജയില്‍ ചാടി. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് സംഭവം. അടി പിടി കേസിലെ പ്രതിയായ തിരുവല്ല പുളിക്കീഴ് സ്വദേശി വിഷ്ണുവാണ് ജയില്‍ ചാടിയത്. പ്രതിക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

വിദ്യാര്‍ഥികളെ വിട്ടയച്ചു


പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയയില്‍ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചു. എസ്എഫ്‌ഐ , എന്‍എസ് യുഐ സംഘടനകളിലെ 12 വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. പൂവച്ചലില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. 10 പേരടങ്ങിയ സംഘമാണ് ഫറൂക്കിനെ ആക്രമിച്ചത്. കുടുംബവഴക്കിനിടെയാണ് സംഭവം. ബൈക്കിലെത്തിയായിരുന്നു ആക്രമണം. ആക്രമിച്ചത് ഫറൂഖിന്റെ സഹോദരിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണെന്നാണ് വിവരം.

ലഹരിമരുന്നുകളുമായി ഗര്‍ഭിണിയടക്കം പിടിയിൽ


കൊച്ചി ചേരാനെല്ലൂരില്‍ ലഹരിമരുന്നുകളുമായി ഗര്‍ഭിണിയടക്കം മൂന്നു പേര്‍ പൊലീസ് പിടിയിലായി. അഞ്ചു തരം ലഹരിമരുന്നുകളാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണു കണ്ടെടുത്ത ലഹരിമരുന്നുകള്‍. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരാണു ചേരാനെല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സയ്ക്ക് എന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്താണ് മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്.

ബിബിസി ഡോക്യുമെൻ്ററി തളളാതെ അമേരിക്ക


പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററിയെ തളളാതെ അമേരിക്ക. മാധ്യമ സ്വാതന്ത്രം എവിടെയാണെങ്കിലും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കന്‍ വക്താവ് നെദ് പ്രൈസ് അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനുമാണ് അമേരിക്ക പ്രാധാന്യം നല്‍കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള ബന്ധമെന്നും നെദ് പ്രൈസ് പ്രതികരിച്ചു.

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ പിടിയിൽ


മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയിലായി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു. സാവോനര്‍ മേഖലയിലാണു സംഭവം.

കിഡ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്


പ്രഥമ കിഡ്‌സ്‌ അത്‌ലറ്റിക്‌ മീറ്റിൽ പാലക്കാട്‌ 204 പോയിന്റോടെ ജേതാക്കളായി. 197 പോയിന്റ്‌ നേടിയ മലപ്പുറമാണ്‌ രണ്ടാമത്‌. കണ്ണൂരാണ്‌ (173) മൂന്നാംസ്ഥാനത്ത്‌. മൂന്ന്‌ വിഭാഗങ്ങളിലായി അറുനൂറോളം കുട്ടികൾ മീറ്റിൽ പങ്കെടുത്തു.

വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു


പ്രഥമ വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റിനുള്ള അഞ്ച്‌ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎൽ ക്ലബ്ബുകളായ മുംബൈ ഇന്ത്യൻസ്‌, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌ എന്നിവർ വനിതാ ടീമിനെയും ഉറപ്പാക്കി. അഹമ്മദാബാദ്‌ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയെ അദാനി ഗ്രൂപ്പ്‌ 1289 കോടി രൂപയ്‌ക്ക്‌ സ്വന്തമാക്കി. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ടീമിനെ 757 കോടി രൂപയ്‌ക്ക്‌ കാപ്രി ഗ്ലോബൽ ഹോൾഡിങ്‌സ്‌ നേടി. മുംബൈ 912.99 കോടി രൂപയും ബാംഗ്ലൂർ 901 കോടി രൂപയും ഡൽഹി 810 കോടി രൂപയുമാണ്‌ നൽകിയത്‌. ആകെ 4669.99 കോടി രൂപയ്‌ക്കാണ്‌ അഞ്ച്‌ ടീമുകൾ വിറ്റുപോയത്‌. ആകെ 17 കൺസോർഷ്യങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടുതൽ തുക വാഗ്‌ദാനം ചെയ്‌തവരെ തെരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാന സ്‌കൂൾ ഗെയിംസിനു തുടക്കം


സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ അമ്പെയ്‌ത്തിൽ എട്ട്‌ ഇനങ്ങൾ പൂർത്തിയായപ്പോൾ -24 പോയിന്റോടെ പാലക്കാട്‌ മുന്നിൽ. 20 പോയിന്റുമായി ആതിഥേയരായ വയനാട്‌ രണ്ടാംസ്ഥാനത്താണ്‌. വടംവലിയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്‌ ടീമുകൾ സെമിയിലെത്തി. മത്സരങ്ങൾ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6