2023 | ജനുവരി 27 | വെള്ളി |


ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം ഉടൻ; വീണ ജോർജ്
ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്.
ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മൈസൂരുവിലെ ആളെക്കൊല്ലി പുലിയെ കെണിവച്ചു പിടിച്ചു.
ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിലാണ് പുലിയെ വനംവകുപ്പ് പിടിച്ചത്. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ പുലി കൊന്നത്. പുലിപ്പേടി മൂലം രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാന്‍ 40 ഇന്‍ഫ്രാറെഡ്, തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പടെ 158 പേരാണു പുലിയെ നിരീക്ഷിച്ചിരുന്നത്.
ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു
ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിർത്തിവെച്ചത്
ജമ്മുകശ്മീർ: ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച യാത്ര സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിർത്തിവെച്ചത്. ജമ്മു കശ്മീരിൽ നിന്നും ഇന്നലെയാണ് ജോഡോ യാത്ര കശ്മീരിലേക്ക് തിരിച്ചത്. ബനിഹാലിൽ നിന്ന് അനന്ത് നാഗിലേക്കാണ് ഇന്നത്തെ യാത്ര നിശ്ചയിച്ചിരുന്നത്.
എന്നാൽ യാത്ര തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ടതിന് ശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര അടിയന്തിരമായി നിർത്തിവെക്കുകയായിരുന്നു. ഒമർ അബ്ദുള്ള അടക്കം ഇന്ന് ജോഡോ യാത്രക്കൊപ്പം ഉണ്ടായിരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ യാത്ര നിർത്തിവെക്കുമെന്ന് ജയറാം രമേശ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇന്നലെ യാത്രക്ക് അവധി നൽകിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ തുടരുകയാണെങ്കിൽ നാളെയും യാത്രക്ക് അവധി നൽകും.
മക്കളിലൊരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായതിന് മാതാപിതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് എന്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി.
പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യുന്നത്. കോടതി വിധി നടപ്പാക്കുന്നതില്‍പോലും പക്ഷപാതിത്വമാണ്. പി.കെ. ഫിറോസിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബൈക്കിൽ കാർ ഇടിച്ച് അപകടം: യുവാവിനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ
പെരിന്തൽമണ്ണ ∙ സർവീസിനിടെ ബസിന് മുന്നിൽ നടന്ന അപകടത്തിൽ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരുടെ മാതൃക. താഴേക്കോട് കാപ്പുമുഖം മാട്ടുംകുഴി നീലകണ്ഠന്റെ മകൻ പ്രവീണിന് (25) ആണ് ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് പരുക്കേറ്റത്.നെന്മാറ– കോഴിക്കോട് സർവീസ് നടത്തുന്ന സന ബസിലെ ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ഉമ്മർ, കണ്ടക്ടർ മണ്ണാർക്കാട് സ്വദേശി അനൂപ് എന്നിവരാണ് പ്രവീണിനെ ബസിൽ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ രാവിലെ പെരിന്തൽമണ്ണ പാതായ്ക്കര വളവിലായിരുന്നു അപകടം. കാർ, മറികടക്കാനുള്ള ശ്രമത്തിനിടെ പ്രവീൺ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ ബസിലെ ഡ്രൈവർ ഉമ്മർ ഉടൻ ബസ് നിർത്തി റോഡിൽ പരുക്കേറ്റു വഴിയിൽ കിടന്ന യുവാവിനെ എടുത്തു ബസിൽ കയറ്റി ആശുപത്രിയിലേക്കു കുതിച്ചു. യാത്രക്കാരും ബസിലുണ്ടായിരുന്നു. ഇഎംഎസ് സഹകരണ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പ്രവീണിന്റെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചശേഷം ബസ് സർവീസ് തുടർന്നു. അലനല്ലൂർ സ്വദേശി യൂനുസ് ആണ് ബസിന്റെ ഉടമ.
ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി.
ആന്ധ്രയിലെ അഹോബിലം ക്ഷേത്രം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ക്ഷേത്രം ഏറ്റെടുത്തുകൊണ്ട് ആന്ധ്ര സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ക്ഷേത്രഭരണത്തിനു മഠത്തിനുതന്നെയാണ് അവകാശം. സുപ്രീം കോടതി ഉത്തരവിട്ടു.
തൃശൂര്‍ നഗരത്തിലെ ഏഴു ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
കോര്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 45 ഹോട്ടലുകളിലായിരുന്നു പരിശോധന. അറേബ്യന്‍ ഗ്രില്‍, ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടല്‍ ചേറൂര്, പ്രിയ ഹോട്ടല്‍ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീന്, എംജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണു പഴകിയ ഭക്ഷണം പിടിച്ചത്.
ശൈശവ വിവാഹം അറിയിക്കാത്ത അയൽക്കാരനും പ്രതിയാകും
പാലക്കാട് ∙ മാനസിക-ശാരീരിക പക്വതയാകുന്നതിനു മുൻപു കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ പ്രൊട്ടക്ഷൻ ഓഫിസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ചു സംഘടിപ്പിച്ച ബോധവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ശൈശവ വിവാഹ നിരോധന വിരുദ്ധമായ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകൾ, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളിൽ പാലക്കാട് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബ ക്ലാസെടുത്തു.
18 വയസ്സ് കഴിയാത്ത പെൺകുട്ടിക്കും 21 വയസ്സ് കഴിയാത്ത ആൺകുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക.വിവാഹം നടക്കുമ്പോൾ അതു തടയാൻ കഴിഞ്ഞില്ലെങ്കിലും നിരോധന ഓഫിസർക്കു പിന്നീടു വിവാഹം അസാധുവാക്കാൻ കഴിയും. കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം നടത്തിയെന്ന പരാതിയിലും വിവാഹം അസാധുവാക്കാനും അധികാരമുണ്ട്. ശൈശവ വിവാഹം ശ്രദ്ധയിൽപെട്ടിട്ടും അറിയിക്കാതിരുന്നാൽ അയൽക്കാരൻ വരെ പ്രതിയാകും. കുട്ടിയായിരിക്കുമ്പോൾ വിവാഹം നടന്നശേഷം 18 വയസ്സ് ആകുമ്പോൾ വിവാഹം വേണ്ടായിരുന്നു എന്നു പെൺകുട്ടി മനസ്സിലാക്കിയാൽ കോടതി മുഖേന ബന്ധം അസാധുവാക്കാം.
ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് ഡല്‍ഹിയില്‍.
ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കലഹിക്കാത്ത ഗവര്‍ണര്‍ക്കെതിരെ ബംഗാള്‍ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോടു പരാതിപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ സഹകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുന്ന ഗവര്‍ണറോട് മമതാ സര്‍ക്കാരുമായി കലഹിക്കണമെന്നു ആവശ്യപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
തൃശൂര്‍ കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മരിച്ചു.
പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.
കേന്ദ്ര അധികാരത്തിന്റെ മറവില്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു ; മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാറിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അധികാരത്തിന്റെ മറവില്‍ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ അധികാരം കൈയാളുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികള്‍ അവര്‍ നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സമകാലിക സംഭവങ്ങള്‍ അക്കമിട്ട് നിരത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കള്‍ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുകയാണ്. മുത്തലാക്കിന്റെ പേരില്‍ മുസ്ലിങ്ങളെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബിജെപി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ പാഠ പുസ്തകങ്ങളില്‍ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. അംബേദ്കര്‍ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഹിന്ദു എന്നതിന്റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഭരണഘടനാ തകര്‍ന്നാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകരും. വ്യക്തി സ്വാതന്ത്ര്യവും തകരും. അതിലേക്ക് പോകാതെ സംരക്ഷിക്കണം. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരം എല്ക്കുന്നവര് വരെ അതിന്റെ മൂല്യങ്ങള്‍ക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. അതിലെ അപകടം വലുതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലെജിസ്ലേചര് എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കാന്‍ ഉള്ള ചെക്ക് & ബാലന്‍സ് സംവിധാനം ഇവിടെയുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആര്.എസ്.എസ് പ്രഖ്യാപിച്ചതാണ്. അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടന ഇല്ലാതായാല്‍ എന്ത് സംഭവിക്കും എന്നതിന് ജര്‍മനി ഉദാഹരണമാണ്. ഹിറ്റ്ലറുടെ കാലത്ത് ഭരണഘടനാപരമായ ചട്ടങ്ങള്‍ മറികടന്ന് നിയമം പാസാക്കാന്‍ ഹിറ്റ്ലര്‍ക്ക് അധികാരം കൈവന്നു. വസ്ത്രം, ഭാഷ, ഭക്ഷണം, എന്നിവയുടെ പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ വിധേയ പെട്ട് ജീവിക്കേണ്ടവറാണ് എന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി.
ആന്ധ്രയിലെ അഹോബിലം ക്ഷേത്രം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ക്ഷേത്രം ഏറ്റെടുത്തുകൊണ്ട് ആന്ധ്ര സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്നാട്ടിലുള്ള അഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രയിലാണ്. ക്ഷേത്രഭരണത്തിനു മഠത്തിനുതന്നെയാണ് അവകാശം. സുപ്രീം കോടതി ഉത്തരവിട്ടു.
കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെറിയ നിരക്കിൽ യാത്ര ചെയ്യാം ; ജസീറ എയര്‍വെയ്സ്
പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ എയര്‍ലൈനായ ജസീറ എയര്‍വെയ്സ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് കുവൈറ്റിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ചെലവുകുറഞ്ഞ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതിക്കാണ് ജസീറ എയര്‍വെയ്സ് രൂപം നല്‍കുന്നത്.കുവൈറ്റ് ആസ്ഥാനമായ ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് ജസീറ എയര്‍വെയ്സ്. 2017-ലാണ് ജസീറ എയര്‍വെയ്സ് ഇന്ത്യയില്‍ ആദ്യമായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍, കൊച്ചിയില്‍ നിന്ന് നാല് സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് രണ്ട് സര്‍വീസുകളും ജസീറ എയര്‍വെയ്സ് നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ പ്രതിദിനം നടത്താനാണ് ജസീറ എയര്‍വെയ്സിന്റെ നീക്കം. ഇന്ത്യയിലേക്കുള്ള സര്‍വീസ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷിച്ചടങ്ങില് വച്ചാണ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്. 2022 ഒക്ടോബറിലാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ആരംഭിച്ചത്. നിലവില്‍, അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജസീറ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നുണ്ട്.
No Comment.