മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കൊടുചൂട് വലയ്ക്കുന്നു. ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ സൂര്യാഘാതമേറ്റ് ചത്തത് 31 കന്നുകാലികൾ.
ക്ഷീരവികസന വകുപ്പില്‍ റിപ്പോർട്ട് ചെയ്ത് കണക്കുകള്‍ മാത്രമാണിത്.
പാല് ഉത്പാദനത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ പത്ത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. മില്‍മയുടെ പ്രതിദിന പാല് സംഭരണത്തില്‍ 6.50 ലക്ഷം ലിറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ 12 ശതമാനം വരെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചൂട് കൂടുന്നതും പച്ചപ്പുല്ല് കുറയുകയും ചെയ്തതാണ് പാല് ഉത്പാദനം കുറയാൻ കാരണം.
സൂര്യാഘാതമേറ്റ് ചത്തതില്‍ ഭൂരിഭാഗവും കറവപ്പശുക്കളാണ്. പലയിടത്തും കന്നുകാലികള്‍ക്ക് വിവിധ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കന്നുകാലികളെ ഇൻഷൂർ ചെയ്തിട്ടുണ്ടെങ്കിലും സൂര്യാഘാത മരണം നഷ്ടപരിഹാരത്തിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
No Comment.