
എഴുതാൻ മടിച്ചോരാ വരികളൊക്കെയും മാനം
നോക്കി കിടക്കുമ്പോൾ
കാലം വരച്ചൊരാ പാതയിലൂടെ സ്വപ്നങ്ങൾ പൂക്കുമീ ഉദ്യാ നത്തിൽ സന്ധ്യമായും വേളയിൽ
നിന്നെ തിരഞ്ഞിടുന്നു ഞാൻ.
പരിഭവം കാണിച്ചു നീ ഒളിച്ചാലും മുന്നിൽ തെളിയുന്നത് നീ യൊന്നുമാത്രം.
നീ മറന്ന വഴികളിൽ നിന്ന നുവാദമില്ലാതെ നിൻ നിഴൽപ്പാട് തിരഞ്ഞിടുമ്പോൾ
മഞ്ഞായി മഴയായി നീയെ ത്തിടുമോ,
ചന്തത്തിൽ ചിന്തയിൽ
ചിത്തത്തിൽ
സ്മൃതികൾ പൂക്കുമ്പോൾ
നിൻ നിശബ്ദ സ്നേഹ സംഗീതത്തിൽ
ഹൃദയങ്ങളൊ ന്നായി, കിനാവിൻ
തോണിയിൽ
തുഴയുന്നു പിന്നെയും…

No Comment.