Skip to content

chithrodayamflashnews.com

October 23, 2026 3:47 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം.

(കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പറായ 1098ൽ
അറിയിക്കണം)

പിണങ്ങിപ്പോയ മാതാവിനോടു ഫോണിൽ സംസാരിച്ചെന്ന്
ആരോപിച്ച് പിഞ്ചുകുട്ടികൾക്കു പിതാവിന്റെ ക്രൂര മർദനം. പാറശാല
നെടുവാൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ്  പന്ത്രണ്ടും, മൂന്നരയും
വയസ്സുള്ള മക്കളെ മദ്യലഹരിയിൽ തടി റീപ്പർ കെ‍ാണ്ട് ക്രൂരമായി മർദിച്ചത്.
ഞായർ രാവിലെ ആണ് സംഭവം. മർദനമേറ്റ് വീട്ടിൽ നിന്നിറങ്ങി ഒ‍ാടിയ കുട്ടികൾ
സമീപ വീട്ടിൽ അഭയം തേടിയതോടെ ആണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാർ
അറിയിച്ചതിനെ തുടർന്ന് പാറശാല പെ‍ാലീസെത്തി കുട്ടികളെ ആശുപത്രിയിൽ
എത്തിച്ച് ചികിത്സ നൽകിയ ശേഷം ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി.
 12 വയസ്സുള്ള പെൺ‌കുട്ടിയുടെ ശരീരമാസകലം മർദനമേറ്റ പാടുണ്ട്. രണ്ടാഴ്ച
മുൻപ് മദ്യപിച്ചെത്തിയ പിതാവ് മർദിച്ചതിനെ തുടർന്ന് മാതാവ് വീട്ടിൽ
നിന്നിറങ്ങി പോയിരുന്നു. ഇതിനു ശേഷം പല ദിവസങ്ങളിലും പിതാവ് മർദിച്ചതായി
ചൈൽഡ് ലൈൻ പ്രവർത്തകരോടു കുട്ടികൾ പറഞ്ഞു. 
ഞായർ രാവിലെ മാതാവ് കുട്ടികളെ ഫോൺ വിളിച്ച് സംസാരിച്ചതിൽ
പ്രകോപിതനായാണ്  അക്രമം തുടങ്ങിയത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി
ഇറങ്ങിപ്പോയ മാതാവിന് എതിരെയും ചൈൽഡ് ലൈൻ പെ‍ാലീസിനോടു നടപടി
ആവശ്യപ്പെട്ടിട്ടുണ്ട്. 
2 കുട്ടികളും നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
കുട്ടികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ
എത്തിയിട്ടുണ്ടെങ്കിലും വിശദ അന്വേഷണത്തിനു ശേഷമേ തുടർ നടപടികൾ
സ്വീകരിക്കൂ.  പിതാവിന്റെ പേരിൽ കേസെടുത്തതായി പാറശാല പെ‍ാലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6