കവിത

വേറിട്ട ജന്മങ്ങളായി നാം മണ്ണിൽ പിറക്കുമ്പോൾ
നീളുന്ന കരങ്ങൾആരുടേതാണ്
നിറയുന്ന മിഴികൾ ആരുടേതാണ്
സുഖദുഃഖമീ യാത്രകളിൽ തളരാതെ താങ്ങായവർ തെരുവീഥികൾ തോറും അലഞ്ഞിടുമ്പോൾ കറുക്കും രാത്രി വെളുത്തിടുന്നു.
മനംനൊന്ത് വാർദ്ധക്യങ്ങൾ പിടഞ്ഞിടുമ്പോൾ അനാഥാലയത്തിൻ വാതിലുകൾ മെല്ലെ തുറന്നിടുന്നു,
വിരുന്നുവന്നവർ നാളെ അന്തേവാസികളായി ടുമ്പോൾ സ്നേഹം നൊമ്പരമായി പെയ്തിറങ്ങുന്നു.
ഓർമ്മകൾ ഈയാം പാറ്റപോൽ പാറി ടുമ്പോൾ വിതുമ്പി നിൽക്കുന്നു ദുഃഖവും
താളം തെറ്റിയ വരികൾ താഴെക്കടരും പോൽ
കദനകഥകളോ രോന്നായി പൊഴിയുമ്പോൾ
നെടുവീർപ്പിൻ അലയൊലികളിൽ
നിഴലുകൾ നൃത്തമാടുന്നു.


No Comment.