Skip to content

chithrodayamflashnews.com

October 23, 2026 4:22 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

ഉപഭോക്താക്കള്‍ ഏറെ ആശ്രയിച്ചിരുന്ന നാല് റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍.

2023 | ഫെബ്രുവരി 28|ചൊവ്വ |

ഉപഭോക്താക്കള്‍ ഏറെ ആശ്രയിച്ചിരുന്ന നാല് റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം, കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കുക എന്ന ഫോര്‍മുലയാണ് ബിഎസ്എന്‍എല്‍ സ്വീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിവിധ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവസാനിപ്പിച്ചിരുന്നു. 71 രൂപ പ്ലാന്‍- ബിഎസ്എന്‍എല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ കൂടിയാണ് 71 രൂപയുടേത്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 20 രൂപയുടെ ടോക്ക് ടൈമാണ് ലഭിച്ചിരുന്നത്. ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് എന്നിവ ലഭ്യമല്ല. 104 രൂപ പ്ലാന്‍-ഉപഭോക്താക്കള്‍ 104 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 300 മിനിറ്റ് കോളിംഗ്, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവ ലഭിക്കുന്നതാണ്. 18 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 135 രൂപ പ്ലാന്‍-24 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ബിഎസ്എന്‍എല്ലിന്റെ മികച്ച പ്ലാനുകളില്‍ ഒന്നാണ് 135 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ 1,440 വോയിസ് മിനിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. 395 രൂപ പ്ലാന്‍-71 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, 3,000 മിനിറ്റ് ഓണ്‍-നെറ്റ് കോളിംഗിനൊപ്പം, 1,800 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗും ലഭ്യമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6