Skip to content

chithrodayamflashnews.com

November 29, 2026 8:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇടതുമുന്നണിയിലേക്ക് ലീഗിനെ കൂടെക്കൂട്ടാൻ എം.വി. ഗോവിന്ദൻ

2023 | മാർച്ച്‌ 01|ബുധൻ |

ഇടതുമുന്നണിയിലേക്ക് ലീഗിനെ കൂടെക്കൂട്ടാൻ എം.വി. ഗോവിന്ദൻ.

മതനിരപേക്ഷതയിൽ വെള്ളംചേർക്കാതെ ആഗോളവൽകരണ വിരുദ്ധനിലപാട് സ്വീകരി യ്ക്കണം.

മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കാതെ
ആഗോളവത്കരണ-കുത്തകവിരുദ്ധ നിലപാട് സ്വീകരിച്ചാൽ മുസ്‌ലിംലീഗിനെ
ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലീഗിന്റെ നിലവിലെ നയപരിപാടികൾ അംഗീകരിക്കാനാവില്ലെന്നും ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തിൽ
പറഞ്ഞു.ലീഗിൽവർഗീയതയെ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ടെന്ന നിലപാട് ആവർത്തിച്ച
അദ്ദേഹം മതനിരാസത്തെ സി.പി.എം. അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി.
മതത്തെ അംഗീകരിക്കുന്നു. ലീഗ് വിട്ടാൽ യു.ഡി.എഫ് ഇല്ല. രാഹുൽ ഗാന്ധിക്ക്
വയനാട്ടിൽ മത്സരിക്കാനും കഴിയില്ല. അബ്ദുന്നാസർ മദനിക്ക് വിദഗ്ധചികിത്സ നൽകുന്ന കാര്യത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ആശയപരമായി പാർട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മദനിക്ക് ഫലപ്രദമായ
ചികിത്സ നൽകണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികസർവകലാശാലാ ഭരണം സുഗമമാക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത
തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയ നടപടി പ്രതിഷേധാർഹമാണ്. ഗവർണർ ചട്ടവിരുദ്ധമായാണ് മുന്നോട്ടുപോകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം തടയുന്നതിന് സമാനമാണ് ഗവർണറുടെ നടപടി. പ്രതിപക്ഷ കക്ഷികളുടെ ഭരണത്തിൽ കേരളം മുന്നേറരുതെന്നത് ആർ.എസ്.എസിന്റെ നയമാണ്. പ്രതിപക്ഷമുക്ത ഭാരതമാണ് എന്നും ആർ.എസ്.എസ്.-ബി.ജെ.പി. അജണ്ട. മന്ത്രിമാരെ ജയിലിലടച്ചാണ് ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു. ജനങ്ങൾഅംഗീകരിക്കാത്ത, തെറ്റായ ഒന്നിനെയും സി.പി.എം. അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ജാഥാ മാനേജർ പി.കെ. ബിജു, ജെയ്‌ക്ക്‌ സി. തോമസ്, വി. ശശികുമാർ, ഇ. ജയൻ, അഡ്വ. പി. ഹംസക്കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6