Skip to content

chithrodayamflashnews.com

November 29, 2026 10:23 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് 40 വർഷമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തി; വാരണാസിയിൽ കണ്ടെത്തിയ ക്ഷേത്രത്തിന് 250 വർഷത്തെ പഴക്കം

മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് 40 വർഷമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തി; വാരണാസിയിൽ കണ്ടെത്തിയ ക്ഷേത്രത്തിന് 250 വർഷത്തെ പഴക്കം

ലക്നൗ: ഉത്തർപ്രദേശിൽ 40 വർഷമായി പൂട്ടിക്കിടന്നിരുന്ന ക്ഷേത്രം കണ്ടെത്തി. വാരണാസിയിലെ മദൻപുര പ്രദേശത്ത് മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്. 40 അടിയോളം ഉയരമുള്ള പുരാതന ക്ഷേത്രം ജീർണാവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് മുസ്ലീം കുടുംബം താമസിച്ചിരുന്ന വീടിനൊപ്പം സ്ഥിതി ചെയ്യുന്ന ക്ഷേത്രവും കണ്ടെത്തിയത്.

പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ക്ഷേത്ര പരിസരത്തേക്കെത്തിയത്. ‌സനാതന രക്ഷാ ദളിന്റെ സംസ്ഥാന അദ്ധ്യക്ഷൻ അജയ് ശർമയും സംഘവും സ്ഥലം സന്ദർശിച്ചു. കണ്ടെത്തിയ ക്ഷേത്രം സിദ്ധേശ്വര മഹാദേവ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെന്നും ക്ഷേത്രിനോട് ചേർന്ന് പുണ്യസ്ഥലമായ സിദ്ധതീർത്ഥയുമുണ്ടെന്ന് അദ്ദേ​ഹം അവകാശപ്പെട്ടു. സംഭാലിലെ ഹനുമാൻ ക്ഷേത്രം കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമാന രീതിയിൽ ക്ഷേത്രം കണ്ടെത്തുന്നത്.

വരാണാസിയിലെ ക്ഷേത്രം തുറക്കാനുള്ള അനുമതി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിൽ പൂജകൾ ഉടൻ നടത്തുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ക്ഷേത്രങ്ങൾ എവിടെ കണ്ടെത്തിയാലും അവിടെ പൂജകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭാലിൽ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന ക്ഷേത്രം കണ്ടെത്തിയതിന് പിന്നാലെയാണ് വാരണാസിയിലും ക്ഷേത്രം കണ്ടെത്തിയത്. സംഭാലിൽ രണ്ടാമത്തെ ക്ഷേത്രം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹയാത്ത് ന​ഗർ മേഖലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. കലാപകാലത്ത് ഹിന്ദുക്കൾ പലായനം ചെയ്തതോടെയാണ് ക്ഷേത്രം അനാഥമായതെന്നാണ് വിലയിരുത്തൽ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6