കോതമംഗലം സ്വദേശി ബേബി വർക്കിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.ഇതെ കേസിൽ രണ്ടുപേരെ മുൻപ് അഞ്ചൽ പോലീസ് പിടികൂടിയിരുന്നു.
ഇംഗ്ലണ്ടിൽ ഉൾപ്പെടെ നഴ്സിംഗ് ജോലി ശരിയാക്കി നൽകാം എന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ആളുകളിൽ പ്രധാനിയാണ് ഇപ്പോൾ പിടിയിലായ വർക്കി.
25 ലക്ഷം രൂപയിൽ പരമാണ് ഓരോ ആളുകളിൽ നിന്നും ഇവർ കൈക്കലാക്കിയിരുന്നത്. പിടിയിലായ ബേബി വർക്കിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നര കോടിയിലധികം രൂപ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അഞ്ചൽ സ്വദേശികളിൽ നിന്നും ഇവർ 27 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.
No Comment.