Skip to content

chithrodayamflashnews.com

November 29, 2026 2:37 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ജയിക്കാൻ ജമ്മു കാശ്‌മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് വോ‌ട്ട്‌ ചെയ്യിപ്പിക്കും,​ നാളെയും ചെയ്യും’ വെളിപ്പെടുത്തി ബി ഗോപാലകൃഷ്‌ണൻ

സുരേഷ് ഗോപിയുടെ വിജയത്തിൽ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ നടത്തിയ പ്രതികരണം വിവാദത്തിൽ. ജയിക്കാൻ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ബി ഗോപാലകൃഷ്‌ണൻ പറഞ്ഞത്.

‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കാശ്‌മീരിൽ നിന്നും ആളെകൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.’ ബി ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി. ഇതൊന്നും കള്ളവോട്ടല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ചെയ്യാൻ ഉദ്ദേശമില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്‌ണൻ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ട് വോട്ടുചെയ്യുക എന്നതാണ് കള്ളവോട്ട് എന്നുപറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ട‌ർപട്ടികയിൽ ചേർക്കാം. ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. അതിൽ സംശയമില്ല.’ ബി. ഗോപാലകൃഷ്‌ണൻ പറയുന്നു. തൃശൂരിൽ 74,​682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 2019ൽ 4.16 ലക്ഷം വോട്ട് നേടിയ കോൺഗ്രസിന് 2024ൽ അത് 3.27 ലക്ഷമായി കുറഞ്ഞെന്നും ബാക്കി 90,​000 വോട്ട് എവിടെപ്പോയെന്നും ഗോപാലകൃഷ്‌ണൻ ചോദിച്ചു.ബിജെപിയെ തോൽപ്പിക്കാൻ പലയിടത്തും യുഡിഎഫും എൽഡിഎഫും ഒന്നിക്കാറുണ്ടെന്നും അതിൽ ധാർമ്മിക പ്രശ്‌നങ്ങളില്ലെങ്കിൽ തങ്ങൾ ധാ‌ർമ്മികതയുടെ പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6