Skip to content

chithrodayamflashnews.com

November 29, 2026 2:28 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഐഫോൺ 17 ലോഞ്ചിന് ഇന്ത്യയിൽ വൻ ആവേശം: മുംബൈയിൽ കൂട്ടത്തല്ല്, ഉപഭോക്താക്കൾ രാത്രിയിലും ക്യൂവിൽ

ഐഫോൺ 17 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. രാജ്യത്തെ എല്ലാ ആപ്പിൾ സ്റ്റോറുകളും രാവിലെ 8 മണിക്ക് തന്നെ ഉപഭോക്താക്കൾക്കായി തുറന്നു. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി നാല് ആപ്പിൾ സ്റ്റോറുകളാണ് ഇന്ത്യയിലുള്ളത്
ബികെസി ജിയോ സെന്ററിലെ മുംബൈ ആപ്പിൾ സ്റ്റോറിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയ്ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ്സ് പ്രോ 3-യും വാങ്ങാനും ആളുകൾ എത്തിയിരുന്നു
പിടിഐ പങ്കുവെച്ച വീഡിയോയിൽ വലിയ ആൾക്കൂട്ടം തമ്മിൽ തല്ലുന്നതായി കാണാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിസിൽ വിളികൾ അവഗണിച്ച് ഏതാനും പേർ പരസ്പരം കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കണ്ടു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നമുണ്ടാക്കിയവരെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി
പുതിയ ഐഫോൺ 17 സീരീസും ഐഫോൺ എയറും ആദ്യം സ്വന്തമാക്കാൻ ക്യൂവിൽ മുന്നിലെത്താൻ ശ്രമിക്കുകയായിരുന്നത്രെ ഇവർ. ചില ഉപഭോക്താക്കൾ പറഞ്ഞത്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് കാരണം ആളുകൾ ക്യൂ തെറ്റിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായതെന്നാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6