ന്യൂഡൽഹി:ചെങ്കോട്ടമെട്രോസ്റ്റേഷനുസമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെസിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാർഓടിച്ചിരുന്നആളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങളുംപുറത്തുവന്നിട്ടുണ്ട്.പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. എച്ആര്‍ 26 സിഇ7674എന്നനമ്പറിലുള്ള വെളുത്ത ഐ20 കാറാണ്ദൃശ്യങ്ങളിലുള്ളത്. കാർഡൽഹിയിൽപലയിടങ്ങളിലായിചുറ്റിക്കറങ്ങിയെന്നുംകണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച6.52ഓടെയാണ് സ്ഫോടനമുണ്ടായത്. ഇതിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചെങ്കോട്ടയ്ക്ക്സമീപമുള്ളസുനഹ്റി മസ്ജിദിനു സമീപം കാർ ഏതാണ്ട്മൂന്ന്മണിക്കൂറിനു മുകളിൽ സമയം നിർത്തിയിട്ടിരുന്നു. കാർ വൈകീട്ട്3.19നുഇവിടേയ്ക്ക്പ്രവേശിക്കുന്നതും6.48നുപുറത്തേക്ക്പോകുന്നതുംസിസിടിവിദൃശ്യങ്ങളിൽ കാണാം. പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.
തുടക്കത്തിൽഡ്രൈവറുടെ മുഖംവ്യക്തമായികാണാൻ സാധിക്കുന്നുണ്ട്. എന്നാൽ കാർമുന്നോട്ടുപോകുമ്പോൾ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ്സീറ്റിലിരിക്കുന്നതെന്നുദൃശ്യങ്ങളിൽവ്യക്തമാകുന്നത്. ബദൽപുർ അതിർത്തിയിൽ നിന്നാണ് കാർ അവസാനമായി നഗരത്തിലേക്ക്പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാപാതഅന്വേഷണത്തിലാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നിചൗക്ക്മാർക്കറ്റാണെന്നു സൂചനകളുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം.
ട്രാഫിക്ക് സിഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക്കാർകയറ്റാനുള്ളശ്രമംപരാജയപ്പെട്ടെന്നാണ് പൊലീസ് നിഗമനം. സ്ഫോടനംനടന്നസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ്പരിശോധിക്കുന്നുണ്ട്.
https://shorturl.fm/SjEoN