ഡൽഹി സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത്. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാർ ഓടിച്ചിരുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദ് ഭീകരസംഘടനയിലെ ഭീകരനെന്ന് സംശയിക്കുന്ന ഡോ. മുഹമ്മദ് ഉമർ ആണിതെന്നാണ് സൂചന
ഫരീദാബാദ് ഭീകര സംഘടനയിൽപ്പെട്ടതായി സംശയിക്കപ്പെടുന്ന ഭീകരൻ മുഹമ്മദ് ഉമർ ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി ചെയ്തിരുന്നുവെന്ന് സ്രോതസ്സുകൾ പറയുന്നു .അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) മുൻ സീനിയർ റസിഡന്റ് ഡോക്ടറായ അദീൽ അഹമ്മദ് റാത്തറിന്റെ അടുത്ത അനുയായിയാണ് ഉമർ എന്ന് പറയപ്പെടുന്നു . കഴിഞ്ഞയാഴ്ച അറസ്റ്റിലായ റാത്തറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച ഫരീദാബാദിൽ അധികൃതർ റെയ്ഡ് നടത്തി. അതേസമയം തിരക്കേറിയ സമയത്താണ് ഉയർന്ന തീവ്രതയുള്ള സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
കാറിലുണ്ടായിരുന്ന ഉമറും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതായാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം 6.52 ന് സ്ഫോടനത്തിന് തൊട്ടുമുമ്പ് സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം. ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനേരി മസ്ജിദിന് സമീപം വാഹനം മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കാർ വൈകുന്നേരം 3.19 ന് പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6.48 ന് പുറപ്പെടുന്നതും കാണാം, തൊട്ടുപിന്നാലെ സ്ഫോടനം സംഭവിക്കുകയും ചെയ്തു.
https://shorturl.fm/83GF4