ടെൽ അവീവ് : ഗസ്സ മുനമ്പിൽ ഹമാസിൻ്റെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്ന് കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 2014-ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനൻ്റ് ഹാദർ ഗോൾഡിൻ്റെ മൃതദേഹം അടുത്തിടെ ഹമാസ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഗോൾഡിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഈ മാസം ആദ്യം ഇസ്രായേലിന് കൈമാറിയിരുന്നു.
കണ്ടെത്തിയ തുരങ്കത്തിൻ്റെ വിശദാംശങ്ങൾ ഐ.ഡി.എഫ്. ‘എക്സി’ലൂടെ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു. തുരങ്കത്തിന് 7 കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളും ഉള്ളതാണ് തുരങ്കം. ജനസാന്ദ്രതയേറിയ റഫാഹ് പ്രദേശത്തിന് താഴെയായും, UNRWA (യുഎൻ പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഏജൻസി) കോമ്പൗണ്ടുകൾ, മസ്ജിദുകൾ, ക്ലിനിക്കുകൾ, കിൻഡർഗാർട്ടനുകൾ എന്നിവയ് അടിയിലൂടെയുമാണ് ഈ തുരങ്കം കടന്നുപോകുന്നത്.
ഏഴ് കിലോമീറ്റര്‍ നീളം, 25 മീറ്റര്‍ ആഴം, 80 മുറികൾ; ആശുപത്രിക്കും പള്ളിക്കും താഴെ ഹമാസിന്റെ ഭീമൻ തുരങ്കം കണ്ടെത്തിയെന്ന് ഐഡിഎഫ്
No Comment.