Skip to content

chithrodayamflashnews.com

October 15, 2026 9:13 am

രാഹുലും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നു, കല്യാണം പ്ലാൻ ചെയ്തു, ബ്രേക്ക് അപ് ആയി’, ന്യായീകരിച്ച്‌ രാഹുല്‍ ഈശ്വര്‍

രാഹുലും ഒരു പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നു. കല്യാണവും കുടുംബവും പ്ലാന്‍ ചെയ്തു. പിന്നീട് ദൗര്‍ഭാഗ്യവശാല്‍ ബ്രേക്കപ്പ് ആയി. അവരുടെ ജീവിതത്തിലെ ആയിരക്കണക്കിന് സംഭാഷണങ്ങളിലെ രണ്ടെണ്ണം എടുത്ത് അതിനെക്കുറിച്ച്‌ ഡയലോഗ് അടിക്കുന്നതിന് എന്ത് അര്‍ത്ഥമാണ് ഉളളത്. സന്ദേശം സിനിമയില്‍ ശങ്കരാടി പറയുന്നത് പോലെ, ഷാഫിയും രാഹുലും എന്നുളള രണ്ട് കഴിവുളള നേതാക്കളെ പെണ്ണുകേസില്‍ പെടുത്തി, ഗര്‍ഭക്കേസില്‍ പെടുത്തി ഇല്ലാതാക്കണം.

രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി യാതൊരു സൗഹൃദവും തനിക്കില്ല. പുരുഷ കമ്മീഷന്‍ ബില്ലിനെ എതിര്‍ത്ത പ്രധാനപ്പെട്ട ആള്‍ രാഹുല്‍ ആണ്. ആശയപരമായി തങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ട്. തന്നെ വിഷം ആണെന്ന് രാഹുലും രാഹുലിന് വിവരമില്ലെന്ന് പറയുന്ന ആളാണ് താനും. പക്ഷേ ഒരു വ്യക്തിയുടെ സ്വകാര്യ കാര്യങ്ങളും പ്രണയവും പ്രണയത്തകര്‍ച്ചയും ഉപയോഗിച്ച്‌ രാഷ്ട്രീയം കളിക്കരുത് എന്ന ധാര്‍മിക ബോധം തനിക്കുണ്ട്.

രാഹുലിനേക്കാള്‍ വലിയ നേതാക്കളല്ലേ വിഡി സതീശനും രമേശ് ചെന്നിത്തലയും. എന്നിട്ടും എന്ത് കൊണ്ടാണ് ഗ്രൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ കിട്ടുന്നത്. കേരളം കടലിരമ്പി വന്നാലും നിലപാട് മാറ്റില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളം കടലിരമ്പി വരുന്നുണ്ടായിരുന്നു എന്ന് അതില്‍ നിന്ന് മനസ്സിലായി. പോകുന്ന എല്ലായിടത്തും രാഹുല്‍ താരമാകുന്നത് എന്ത് കൊണ്ടാണ്. കേരളത്തിലെ ജനത അനീതിക്ക് എതിരെ പ്രതികരിക്കുകയാണ്. രാഹുലിനെ ചേര്‍ത്ത് പിടിക്കുന്നത് മലയാളികളുടെ നന്മയും ധാര്‍മിക ബോധവും ആണ്”, രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മീഡിയാ വണ്‍ ചാനല്‍ ചർച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6