Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മനീഷാ, ഞാൻ ചിലപ്പോഴേ തിരിച്ച് വരൂ.. നീ ധൈര്യമായി ഇരിക്കണം, മക്കളെ നോക്കണം ; അന്ന് രാത്രി വന്ന അദ്ദേഹത്തിന്റെ അവസാന ഫോൺ കോൾ

2008 നവംബർ 26. മുംബൈ നഗരം വെടിയൊച്ചകളാൽ വിറങ്ങലിച്ചു നിൽക്കുന്ന രാത്രി. താജ് ഹോട്ടലും സിഎസ്ടി സ്റ്റേഷനും ഭീകരരുടെ പിടിയിലമർന്ന സമയം. അന്ന് രാത്രി, കോൺസ്റ്റബിൾ അരുൺ ചിറ്റെയുടെ ഫോണിൽ നിന്ന് ഭാര്യ മനീഷയ്ക്ക് ഒരു കോൾ വന്നു. സാധാരണ ഡ്യൂട്ടി കഴിഞ്ഞ് വരാൻ വൈകുമെന്ന് പറയാറുള്ള പതിവ് കോളായിരുന്നില്ല അത്. ഭർത്താവിന്റെ ശബ്ദത്തിലെ മാറ്റം മനീഷ തിരിച്ചറിഞ്ഞു.

“ഇവിടെ കാര്യങ്ങൾ അത്ര പന്തിയില്ല. ഭീകരാക്രമണം നടക്കുകയാണ്. ഞാൻ ചിലപ്പോൾ വീട്ടിലേക്ക് തിരിച്ചു വന്നില്ല എന്ന് വരും, എന്ത് വന്നാലും നീ ധൈര്യമായി ഇരിക്കണം, മക്കളെ നോക്കണം” അതൊരു യാത്ര പറയലായിരുന്നു. മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിജയ് സലാസ്കറുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു അരുൺ ചിറ്റെ. കഴിഞ്ഞ 10 വർഷമായി സലാസ്കറുടെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന വ്യക്തി. ആ രാത്രിയിലും അദ്ദേഹം തന്റെ ഉദ്യോഗസ്ഥനെ തനിച്ചാക്കിയില്ല.

കാമ ഹോസ്പിറ്റലിന് സമീപം വെച്ച് ഭീകരൻ അജ്മൽ കസബും കൂട്ടാളികളും ഇവർ സഞ്ചരിച്ച പോലീസ് വാഹനത്തിന് നേരെ തുരുതുരാ വെടിയുതിർത്തു. സലാസ്കർ വെടിയേറ്റ് വീണു. തൊട്ടുപിന്നാലെ, ആ ധീരനായ ഡ്രൈവറും – അരുൺ ചിറ്റെയും – ശത്രുവിന്റെ തോക്കിന് മുന്നിൽ വീരമൃത്യു വരിച്ചു.

സ്വന്തം ജീവനേക്കാൾ വലുത് കടമയാണെന്ന് വിശ്വസിച്ച അരുൺ ചിറ്റെയെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇന്ന് നമ്മൾ സുരക്ഷിതമായി ഉറങ്ങുന്നത്. പത്ത് വർഷം സലാസ്കർക്കൊപ്പം ജോലി ചെയ്ത അദ്ദേഹം, മരണത്തിലേക്കും സലാസ്കർക്കൊപ്പം തന്നെ യാത്രയായി. ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഇദ്ദേഹത്തെ പോലുള്ളവരുടെ ത്യാഗം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6