Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ദുബൈയിലേക്ക് 160 യാത്രക്കാരുമായി പറന്ന വിമാനത്തിന് തകരാർ, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ആശങ്കയുടെ നിമിങ്ങള്‍,

ഇന്ധനം ഒഴിവാക്കുന്നതിനായി ഏകദേശം രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം വിമാനം ട്രിച്ചി വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാർക്കായി ബദൽ യാത്രാ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. വിമാനത്തിൽ ഏകദേശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്രദ്ധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം, ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിങ്.

അതേസമയം, യാത്രക്കാരെ കാത്ത് ദുബൈയിൽ ബന്ധുക്കൾ വലഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന യാത്രയുടെ സാധാരണ ദൈർഘ്യം നാല് മണിക്കൂറും 45 മിനിറ്റും ആയിരിക്കെ വിമാനം വൈകുന്നതും അടിയന്തര ലാൻഡിങ് നടത്തിയതും സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകലിൽ പരിശോധിച്ചപ്പോഴാണ് വിമാനം തിരുച്ചിറപ്പള്ളി വിട്ടിട്ടില്ലെന്ന് മനസ്സിലായത്. നാഗപട്ടണം മുൻ എംഎൽഎ തമീം അൻസാരിയുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. , എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, ഇടുങ്ങിയ ബോഡി ബോയിംഗ് 738 വിമാനം, ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6