ആന്ധ്രാപ്രദേശ്: മുതിർന്ന IAS ഓഫീസറായ ചിന്നരമ്മുഡുവിന്റെ മകൾ മധുരി വിവാഹം കഴിഞ്ഞ് 8 മാസം തികയും മുമ്പ് ജീവനൊടുക്കി. സ്വന്തം വീടിനോട് ചേർന്ന ശുചിമുറിക്കുള്ളിലാണ് യുവതിയെ കണ്ടെത്തിയത്. നന്ദ്യാൽ ജില്ലക്കാരനായ രാജേഷുമായി ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ മധുരി വിവാഹിതയായത്. ജാതിരഹിത വിവാഹമായിരുന്നു ഇവരുടേത്.
എന്നാൽ, വിവാഹം കഴിഞ്ഞ് 3 മാസം തികയും മുൻപ് തന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ ഉപദ്രവം നേരിടേണ്ടി വന്നതായി യുവതി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു.
തുടർന്ന്, ലോക്കൽ പോലീസിന്റെ സഹായത്തോടെ രാജേഷിന്റെ വീട്ടിൽ നിന്ന് മകളെ പിതാവിന്റെ വീട്ടിലേക്ക് എത്തിച്ചു. ഏകദേശം 2 മാസമായി സ്വന്തം വീട്ടിലായിരുന്ന മധുരി തിരികെ ഭർത്താവിന്റെ അടുത്തേക്ക് പോയിരുന്നില്ല.
ഭർത്താവ് രാജേഷിന് ജോലി ഉണ്ടെന്ന് കള്ളം പറഞ്ഞാണ് മകളെ വഞ്ചിച്ചതെന്നും, രജിസ്റ്റർ വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളെ ഉപദ്രവിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിന് തന്നോട് സ്നേഹമുണ്ടെന്ന് കരുതി മകൾ കാത്തിരിക്കുക ആയിരുന്നു. മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല
No Comment.