മധ്യപ്രദേശ്: മൊബെെല്‍ ഗെയ്മിന് അടിമയായ ഭര്‍ത്താവിനോട് ജോലി കണ്ടെത്താൻ ആവശ്യപ്പെട്ടതിലുള്ള ദേഷ്യത്തിൽ ഭാര്യയായ 24 വയസ്സുകാരി നേഹ പട്ടേലിന്റെ ജീവനെടുത്തു..
വിവാഹിതരായിട്ട് 6 മാസം മാത്രമായ ദമ്പതികൾക്കിടയിൽ രഞ്ജീത് തൊഴിൽ രഹിതനായി മണിക്കൂറകള്‍ ഗെയിം കളിച്ചിരുന്നതിനെ ചൊല്ലി വഴക്ക് എന്നും പതിവായിരുന്നു. കൃത്യത്തിന് ശേഷം ഭർത്താവ് ഒളിവിൽ പോയി. ഭാര്യയായ നേഹയുടെ സഹോദരിയുടെ ഭർത്താവിന് താൻ അവളെ ഇല്ലാതാക്കി എന്ന് സന്ദേശം അയക്കുകയും ചെയ്തു..
പ്രതിയുടെ കുടുംബം കാർ ഉൾപ്പെടെയുള്ള സ്ത്രീധനം ആവശ്യപ്പെട്ട് നേഹയെ നിരന്തരം ഉപദ്രവിച്ചെന്ന് കുടുംബം ആരോപിച്ചു. ഭർത്താവിനെ കൂടാതെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് നേഹയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്..
No Comment.