Skip to content

chithrodayamflashnews.com

November 29, 2026 1:04 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

140 കി.മീ വേഗതയില്‍ ബൈക്ക് ഓടിച്ച്‌ അപകടം; തല അറ്റുവീണ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തില്‍ അതിവേഗ ബൈക്കിംഗ് റീലുകളിലൂടെ പ്രശസ്തനായ കൗമാരക്കാരനായ വ്ളോഗർക്ക് ദാരുണാന്ത്യം

പികെആർ വ്ളോഗർ’ എന്നറിയപ്പെട്ടിരുന്ന പ്രിൻസ് പട്ടേല്‍ (18) ആണ് കെടിഎം ഡ്യൂക്ക് മോട്ടോർസൈക്കിളില്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടത്.

സൂറത്തിലെ മള്‍ട്ടി ലെവല്‍ ഫ്ലൈഓവറായ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ചിരുന്ന പ്രിൻസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രിൻസ് അതിവേഗതയില്‍ വരുന്നത് വ്യക്തമാണ്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ പ്രിൻസ് പലതവണ റോഡില്‍ ഉരുളുകയും തലയറ്റ് ദാരുണമായി മരിക്കുകയുമായിരുന്നു. പ്രിൻസ് കിടന്നിടത്ത് നിന്നും നൂറ് മീറ്ററിലധികം ദൂരത്താണ് ബൈക്ക് ചെന്നുവീണത്. പ്രാഥമിക അന്വേഷണത്തില്‍, അപകടസമയത്ത് പ്രിൻസ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്ന് പൊലിസ് കണ്ടെത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6