മലയാളി പ്രേഷകരുടെ ഇഷ്ടനടനായി തിളങ്ങിയ താരമായിരുന്നു സന്തോഷ് ജോഗി , കൈകാര്യം ചെയ്യുന്നത് എല്ലാം വില്ലൻ കഥാപാത്രങ്ങൾ തന്നെയായിരുന്നുവെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ അതിന്റെ പൂർണതയിൽ എത്തിക്കാൻ നടൻ ജോഗിക്ക് കഴിഞ്ഞിരുന്നു . മായാവിയിലെ തോട്ടപ്പള്ളി സുഗുണനയെയും , കീർത്തിചക്രയിലെ കിഷോരി ലാലിനെയും ഒന്നും അത്ര പെട്ടന്ന് പ്രേക്ഷകർ മറക്കില്ല . സിനിമാലോകത്ത് സജീവമായി നിൽക്കുന്ന സമയത്തായിരുന്നു മുപ്പത്തിനാലാം വയസിൽ ജോഗി ആത്മഹത്യ ചെയ്യുന്നത് . ജോഗി ആത്‍മഹത്യ ചെയ്യുന്ന സമയം കുടുംബം സാമ്പത്തികമായി തകർന്നു നിൽക്കുന്ന അവസ്ഥയിലായിരുന്നു . വീടിനു ജപ്തി നോട്ടീസും കടങ്ങളും ഉണ്ടായിരുന്നു . ജോഗിയുടെ മരണത്തോടെ കടം കൊടുത്തവരും ബാങ്ക് ഉദ്യോഗസ്ഥരും പണം ചോദിച്ച് ജോഗിയുടെ വീട്ടിലെത്തിത്തുടങ്ങി .
മറ്റു വഴികളില്ലാതെ ജോഗിയുടെ ഭാര്യാ ജിജി ചെറിയ വിലയ്ക്ക് വീട് വിറ്റ് കടം വീട്ടിൽ അച്ഛനെയും അമ്മയെയും 2 പെണ്കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലേക്കെന്നപോലെ ഇറങ്ങേണ്ടി വന്നു . അന്ന് ജിജിയ്ക്ക് പ്രായം വെറും 25 വയസ് മാത്രമാണ് . എല്ലാം നഷ്ടപെട്ട ഒന്നിൽ നിന്നും തുടങ്ങുക എന്നത് ജിജിയ്ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു . എന്നാൽ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെ ഓർത്ത് വിധിയെ പഴിച്ചിരിക്കാൻ ജിജി ഒരുക്കമല്ലായിരുന്നു . ജീവിതതതോട് പൊരുതാൻ തന്നെയായിരുന്നു ജിജിയുടെ തീരുമാനം . ചെറിയ മക്കൾ , ‘അമ്മ നിത്യരോഗി , വാടകവീട് ഇതെല്ലം ഫാർമസിയിൽ ജോലിക്ക് പോയുള്ള വരുമാനം കൊണ്ട് ജിജിയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല . ഓൺലൈൻ ജോലികളും , ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ജീവിതം തിരിച്ചുപിടിക്കാൻ ജിജി ശ്രെമിച്ചുകൊണ്ടേയിരുന്നു . രാവിലെ പോയാൽ ഒരുപാട് താമസിച്ചാണ് ജിജി വീട്ടിൽ എത്തിയിരുന്നത് . അതുകൊണ്ട് തന്നെ സ്വന്തം മക്കളുടെ വളർച്ച കാണാൻ പോലും ജിജിയ്ക്ക് സാധിച്ചിരുന്നില്ല . മക്കളെ നോക്കിയിരുന്നത് ജിജിയുടെ മാതാപിതാക്കളായിരുന്നു .
ഇരുപത് മണിക്കൂറോളം ജോലി ചെയ്ത ജിജി ഒരു വിധത്തിൽ ജീവിതം തിരികെ പിടിച്ചു . അങ്ങനെ പതുക്കെ കടങ്ങൾ തീർന്നുവന്നു . സ്വന്തമായി ഒരു വീട് വെച്ചു . വാതിലും ജനലും ആയപ്പോഴേക്കും വാടകവീട്ടിൽ നിന്നും അങ്ങോട്ട് താമസം മാറ്റി . വീടിന്റെ പണി തീരാൻ പോലും ജിജി കാത്തുനിന്നില്ല . വർഷങ്ങൾ സമയമെടുത്താണ് ജിജി വീടിന്റെ പണി പൂർത്തിയാക്കിയത് . 2018 ൽ നാല് പുസ്തകങ്ങൾ ഒന്നിച്ചു പബ്ലിഷ് ചെയ്ത് സാപ്പിയൻ ലിറ്ററേച്ചർ ലോഞ്ച് ചെയ്തു . പുസ്തകങ്ങളോടുള്ള ഇഷ്ടമായിരുന്നു ജിജിയെ ഒരു പബ്ലിഷറാക്കി മാറ്റിയത് . ഏതൊരു പെണ്ണും തളർന്നു പോകുന്ന സാഹചര്യത്തിൽ ജീവിതം തിരികെ പിടിച്ച ജിജി പല പെൺകുട്ടികൾക്കും മാതൃകയാണ്
No Comment.