Skip to content

chithrodayamflashnews.com

November 29, 2026 8:51 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിശ്വസിച്ച് വീട് നൽകി, ഒടുവിൽ അതേ വീട്ടിൽ ആ അധ്യാപികയ്ക്ക് അന്ത്യം.. വാടക കുടിശ്ശിക ചോദിച്ചെത്തിയ അധ്യാപികയ്ക്ക് മടക്കയാത്ര…

വെറും 4 മാസത്തെ വാടക കുടിശ്ശിക.. ഒരുപക്ഷേ ഒരു മനുഷ്യജീവിതത്തിന്റെ വിലയേക്കാൾ എത്രയോ ചെറുതായിരുന്നു ആ തുക. എന്നാൽ, വിശ്വാസപൂർവ്വം തന്റെ വീടിന്റെ വാതിൽ തുറന്നുനൽകിയ ഉടമയോട്, ആ തുകയെച്ചൊല്ലിയുള്ള വൈരാഗ്യത്തിൽ ദമ്പതികൾ ചെയ്തത് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. സംഭവത്തിൽ അജയ് ഗുപ്ത, ഭാര്യ ആകൃതി ഗുപ്‌ത എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു.

സ്നേഹത്തോടെയും അധികാരത്തോടെയും തന്റെ അവകാശം ചോദിച്ചെത്തിയ ദീപ്ശിഖ ശർമ എന്ന അധ്യാപിക ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, താൻ പഠിപ്പിച്ച മൂല്യങ്ങളൊന്നുമില്ലാത്ത ലോകത്താണ് താൻ നിൽക്കുന്നതെന്ന്. ഒരു നിമിഷത്തെ പകയിൽ, അടുക്കളയിലെ ഒരു ഉപകരണം കൊണ്ട് ആ തല തകർക്കുമ്പോഴും, ദുപ്പട്ട കൊണ്ട് ആ ശ്വാസം മുട്ടിക്കുമ്പോഴും ആ ദമ്പതികളുടെ മനസ്സിൽ ഒരിറ്റു കരുണ പോലും ബാക്കിയുണ്ടായിരുന്നില്ല.

മരണം ഉറപ്പാക്കിയ ശേഷം, വർഷങ്ങളോളം തങ്ങളെ ഒരു കുടുംബത്തെപ്പോലെ കണ്ട ആ വ്യക്തിയെ ഒരു വസ്തു പോലെ സ്യൂട്ട്കേസിനുള്ളിൽ കുത്തിനിറച്ച് കടത്താൻ ശ്രമിച്ച ദൃശ്യം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഭയമില്ലാതെ, ഒരൊറ്റ സ്യൂട്ട്കേസിനുള്ളിൽ ഒരു അധ്യാപികയുടെ ആയുഷ്കാലം മുഴുവൻ ഒളിപ്പിച്ച് അവർ പടിയിറങ്ങാൻ ശ്രമിച്ചു.

എല്ലാവരും കൈവിട്ട ആ നിമിഷത്തിൽ, ദീപ്ശിഖയ്ക്ക് വേണ്ടി കാവലിരുന്നത് അവരുടെ വീട്ടുജോലിക്കാരിയായ മീനയായിരുന്നു. തന്റെ ഉടമസ്ഥയെ കാണാതായപ്പോൾ അവർ കാട്ടിയ ആ ജാഗ്രതയും ധൈര്യവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ആ സ്യൂട്ട്കേസിന് മുന്നിൽ തടസ്സമായി നിന്ന് മീന ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ അവര്‍ക്ക് തോറ്റുപോകാതെ തരമില്ലായിരുന്നു. ന്യൂ ഡല്‍ഹിയിലെ ഗാസിയാബാദിലെ ഈ ഫ്ളാറ്റില്‍ ആണ് ഈ ദാരുണ സംഭവം നടന്നത്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6