Skip to content

chithrodayamflashnews.com

October 15, 2026 9:28 am

30 വർഷത്തെ പ്രവാസം ബാക്കിയാക്കി മലപ്പുറം സ്വദേശി മടങ്ങി; അന്ത്യനിദ്ര ജിദ്ദയിൽ തന്നെ

ജിദ്ദ ∙ മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഹയ്യ സഫയിലെ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ആണ് ജിദ്ദയിൽ അന്തരിച്ചത്.

30 വർഷമായി പ്രവാസിയാണ്. ഭാര്യ സുലൈഖ സന്ദർശന വീസയിൽ ജിദ്ദയിലുണ്ട്. മക്കൾ: മുഷ്‌താഖുദ്ദീൻ, മുഹ്‌സിന. മരുമക്കൾ: നൗഷാദ്, ഫിദ. സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാക്ക്, ഫാത്തിമ സുഹറ. മൃതദേഹം ജിദ്ദയിൽ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6