Skip to content

chithrodayamflashnews.com

November 29, 2026 12:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പുഷ്പ 2′ പ്രീമിയർ ഷോ അപകടം: കുറ്റപത്രത്തിൽ അല്ലു അർജുൻ ഉൾപ്പെടെ 24 പ്രതികൾ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് കുറ്റപത്രത്തിൽ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ നമ്പള്ളി കോടതിയിലെ 9ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് പൊലീസ് സമർപ്പിച്ചത്.

2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി എക്സ് റോഡ്‌സിലുള്ള സന്ധ്യാ തിയേറ്ററിലായിരുന്നു നാടിയെ നടുക്കിയ ദാരുണ സംഭവം. തിയേറ്ററിലേക്ക് അല്ലു അർജുൻ എത്തുന്നത് അറിഞ്ഞ് ആരാധകർ തടിച്ചു കൂടുകയായിരുന്നു. ഈ തിരക്കിൽ പെട്ടാണ് 35 വയസുകാരി രേവതിയുടെ മരണം. ഇവരുടെ പ്രായപൂർത്തിയാകാത്ത മകൻ ശ്രീതേജിനും സാരമായി പരിക്കേറ്റിരുന്നു.

തെലുങ്ക് നടൻ അല്ലു അർജുൻ ജേക്‌സ് ബിജോയ്; മലയാളത്തിന് ഹിറ്റൊരുക്കിയ സംഗീതം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കടുത്ത അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. നടൻ വരുമെന്ന് അറിഞ്ഞിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടതിനാണ് സന്ധ്യാ തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ജനക്കൂട്ടം ഉള്ളതിനാൽ അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും സന്ദർശനവുമായി മുന്നോട്ട് പോയതിനും പ്രാദേശിക അധികാരികളുമായി കൃത്യമായ ഏകോപനം നടത്താത്തതിനുമാണ് നടനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പ്രതികളായ 24 പേരിൽ അല്ലു അർജുന്റെ പേഴ്സണൽ മാനേജറും മറ്റ് സ്റ്റാഫ് അംഗങ്ങളും ഏട്ട് പ്രൈവറ്റ് ബൗൺസേഴ്സും ഉൾപ്പെടുന്നു. ഇവരുടെ പ്രവൃത്തി ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ ജനകൂട്ടത്തിന് നേരെ നടത്തിയ ചില ആംഗ്യങ്ങളാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6