കവിത

ശാലിനി നീയെന്റെ കൂട്ടുകാരി
ശാലീനതയേറും കൂട്ടുകാരി
ഒരു പകൽ ചൂടിൽ എനിക്കായി ദാഹജല വുമായെത്തിയ
എൻ പ്രിയ നാട്ടുകാരി
എൻ പ്രിയ കൂട്ടുകാരി
എന്നേകാന്ത സങ്കടത്തിൽ
സംഗീതമായെത്തിയ
കൂട്ടുകാരി,
താളം തെറ്റിയൊരെൻ
ജീവിതത്തെ താലോല മാട്ടി നേർവഴിക്കെത്തിച്ച
കൂട്ടുകാരി
മാറാത്ത വ്യാധിയിൽ
നീറി നീറി ഞാനുഴറു മ്പോൾ സാന്ത്വനമായെൻ
ചാരത്തു വന്നിരുന്നു
മിഴിനീർ തുടച്ച കൂട്ടുകാരി,
വിങ്ങലും വിതുമ്പലുമായി
ദിനരാത്രങ്ങൾ പിന്നീടവേ,
കഥകൾ പറഞ്ഞും
പാട്ടുപാടിയും എന്നിലാമോദം നിറച്ച
കൂട്ടുകാരി,
ഏറെയുണ്ടാളുകൾ
ചുറ്റില്ലെങ്കിലും
നീയുള്ളതുപോലെയാകുകില്ലയെന്നോർമ്മിപ്പിച്ച കൂട്ടുകാരി,
ഓർമ്മകൾക്കിപ്പഴും ബാല്യമാണെന്നോതു മ്പോൾ ഓർമ്മയായി നീയെന്നിൽ നിറഞ്ഞിടുന്നു.
ഇടവഴികൾ തോറും
പൂക്കാത്ത പൂമരചില്ല
നോക്കി നാം നടന്നതും
അടഞ്ഞു കിടക്കും ശ്രീകോവിലിൻ ആൽമരത്തണലിൽ
തോളോട് തോൾ ചേർന്നിരുന്നതും
കലങ്ങിയ കരിമഷികണ്ണുകൾ
കൊണ്ടെന്നെ നിന്നിലേക്ക് ചേർത്ത് വച്ചതും ഇന്നലയെന്നപോൽ
ഇന്നും ഞാനോർക്കുന്നു
എൻ ജീവനാം കൂട്ടുകാരി
കൂട്ടുകാരി


No Comment.