Skip to content

chithrodayamflashnews.com

November 29, 2026 12:00 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വഴിതെറ്റി രാത്രി റോഡില്‍ ഒറ്റപ്പെട്ടു, പേടിച്ച്‌ കരഞ്ഞ് വിദേശ വനിത; രക്ഷകയായി എത്തിയ റാപ്പിഡോ ഡ്രൈവര്‍.. 

ഗോവയിലെ തെരുവില്‍ രാത്രിയില്‍ വഴിതെറ്റി ഒറ്റപ്പെട്ട് പോയ വിദേശ വനിതയെ സഹായിച്ച വനിത റാപ്പിഡോ ഡ്രൈവർ. തന്നെ തിരിച്ചെത്തിച്ച റാപ്പിഡോ ഡ്രൈവറെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്ന വിദേശ വനിതയെ ആണ് വിഡിയോയില്‍ കാണുന്നത്.

സിന്ധു കുമാരി എന്ന റാപ്പിഡോ ഡ്രൈവറാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രാത്രി 10 മണിക്കാണ് സംഭവമുണ്ടാകുന്നത്. ബീച്ചില്‍ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിപ്പോവുകയായിരുന്നു റഷ്യൻ യുവതി. ഗൂഗിള്‍ മാപ്പ് നോക്കി പോകുന്നതിനിടെ യുവതിക്ക് വഴിതെറ്റുകയായിരുന്നു. എന്തുചെയ്യണം എന്നറിയാതെ പേടിച്ച്‌ യുവതിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് സിന്ധു കുമാരി എത്തുന്നത്.

പേടിച്ച്‌ കരയുന്ന യുവതിയെ ആശ്വസിപ്പിച്ച സിന്ധു അവർക്ക് വെള്ളം നല്‍കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് അവരെ സുരക്ഷിതമായി ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. സഹായിച്ചതിനുള്ള പ്രതിഫലമായി അധിക തുക റഷ്യൻ യുവതി നല്‍കിയെങ്കിലും സിന്ധു സ്വീകരിച്ചില്ല.

ഹോട്ടലിലേക്ക് പോരുന്ന വഴിക്കാണ് അലർക്ക് വഴി തെറ്റിയത്. അവർ വല്ലാതെ പേടിച്ചിരുന്നു. ഞാൻ അവരോട് കരയരുതെന്ന് പറഞ്ഞു. ഹോട്ടലില്‍ തിരിച്ചെത്തിക്കാമെന്നും പറഞ്ഞു. അവർ എന്നെ വിശ്വസിച്ചു. ഞാൻ അവരെ ഹോട്ടലില്‍ എത്തിച്ചു.- വിഡിയോയില്‍ സിന്ധു പറഞ്ഞു. തക്ക സമയത്ത് തനിക്ക് സഹായം നല്‍കിയ റാപ്പിഡോ ഡ്രൈവറെ വിദേശ വനിത കെട്ടിപ്പിടിക്കുകയും നന്ദി പറയുകയുമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6