Skip to content

chithrodayamflashnews.com

October 23, 2026 3:46 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വ്യാജ ആധാറുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ: ജാഗ്രത പാലിക്കണമെന്ന് പോലീസ്

2023 | മാർച്ച്‌ 20|തിങ്കൾ |

റിപ്പോർട്ടർ. സൗമ്യ

ന്യൂഡൽഹി:വ്യാജ ആധാറുപയോഗിച്ച് 12-ഓളം ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പുകൾ നടന്നതായി ഡൽഹി പോലീസ്. ആധാർ കാർഡുകളിലെ ചിത്രം അക്കൗണ്ട് ഉടമകളുടേതായിരുന്നുവെങ്കിലും ആ നമ്പറുകളിലെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ മറ്റു വ്യക്തികളുടേതായിരുന്നു. അംഗീകൃത ഏജന്റുമാരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചാണിങ്ങനെ തയ്യാറാക്കിയതെന്നും ഇത്തരം തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും പോലീസ് ആധാർ ഏജൻസിയായ യു.ഐ.ഡി.എ.ഐ.യെ അറിയിച്ചു. ഏജന്റുമാരുടെ ലാപ്‌ടോപ്പുകൾ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.

യു.ഐ.ഡി.എ.ഐ. നിയമപ്രകാരം അംഗീകൃത ഏജന്റുമാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമാത്രമേ പ്രവർത്തിക്കാനാവൂ. ലാപ്ടോപ്പിന്റെ ഭാഗങ്ങൾ വീതം സർക്കാർ സ്ഥാപനത്തിനുള്ളിൽ കയറ്റിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്രിമ വിരലടയാളവും യഥാർഥ വിരലടയാളവും വേർതിരിച്ചറിയുന്നതിലും പിഴവ് സംഭവിച്ചു. ഇതോടെ തട്ടിപ്പ് നടത്തിയവർക്ക് വളരെ എളുപ്പത്തിൽ അംഗീകൃത ഏജന്റുമാർ നൽകിയ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് യു.ഐ.ഡി.എ.ഐ. സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞു.

ആധാർ സംവിധാനം ഒരു വ്യക്തിയുടെ 10 വിരലടയാളങ്ങളെ ഒരൊറ്റ ഐഡന്റിറ്റിയായാണ് കണക്കാക്കുന്നത്. ഇതിനെ മറികടക്കാൻ ഒരു വ്യക്തിയുടെ വിരലടയാളം മറ്റൊരാളുടെ വിരലടയാളവുമായി കൂട്ടിയോജിപ്പിക്കുകയോ അല്ലെങ്കിൽ വിരലടയാളങ്ങൾ പകരമായി സ്ഥാപിക്കുകയോ ചെയ്താണ് വ്യാജ കാർഡുകൾ സൃഷ്ടിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6