പ്രാചീനകാലത്തെ ‘മാമാങ്കം’ എന്ന ചരിത്രോത്സവത്തിന്റെ ആത്മീയ വീണ്ടെടുപ്പായി വിശേഷിപ്പിക്കപ്പെടുന്ന ഈ മേളയിൽ പതിനായിരക്കണക്കിന് ഭക്തരാണ് ദിവസവും പങ്കുചേരുന്നത്.
നിള ആരതി: കാശിയിലെ ഗംഗാ ആരതിയുടെ മാതൃകയിൽ ഭാരതപ്പുഴയുടെ തീരത്ത് നടത്തുന്ന ‘നിള ആരതി’യാണ് പ്രധാന ആകർഷണം. കാശി ദശാശ്വമേധ് ഘട്ടിലെ പണ്ഡിറ്റുകളാണ് ആരതി പൂജകൾക്ക് നേതൃത്വം നൽകുന്നത്.
നിളയെ വെറുമൊരു പുഴയായല്ല, മറിച്ച് ജീവന്റെ ദൈവിക സ്രോതസ്സായ ഒരു ദേവിയായി ആരാധിക്കുന്ന ചടങ്ങാണിത്. ദിവസവും വൈകുന്നേരം 6:30-ന് തിരുനാവായ ത്രിമൂർത്തി സംഗമ ഘട്ടിലാണ് ആരതി നടക്കുന്നത്. ശംഖനാദവും മന്ത്രോച്ചാരണങ്ങളും ദീപാലങ്കാരങ്ങളും ചേർന്ന് ഭാരതപ്പുഴയുടെ തീരത്തെ ഒരു പുണ്യഭൂമിയാക്കി മാറ്റുന്നു. നദികളുടെ സംരക്ഷണം ഒരു ആത്മീയ ബാധ്യതയാണെന്ന സന്ദേശം കൂടി ഈ ചടങ്ങ് പങ്കുവെക്കുന്നു.
No Comment.