ഗള്ഫുകാരന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലില് ദൃശ്യങ്ങള് പകര്ത്തിയ കേസില് പ്രതിയായ മത്സ്യവില്പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്ച്ചാല് ബീജന്തടുക്കയിലെ അബ്ദുല്ഖാദറിനെ(45)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില് താമസിക്കുന്ന 38കാരിയുടെ പരാതിയിലാണ് അബ്ദുല്ഖാദറിനെതിരെ പൊലീസ് കേസെടുത്തത്. അബ്ദുല്ഖാദര് 2025 ആഗസ്ത് ഒന്നുമുതല് തന്നെ പല തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള് ഫോണില് പകര്ത്തുകയും ചെയ്തെന്ന് യുവതിയുടെ പരാതിയില് പറയുന്നു. ദൃശ്യങ്ങള് ഭര്ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ വിവാഹ വാഗ്ദാനവും നല്കി. പിന്നീട് വിവാഹ വാഗ്ദാനത്തില് നിന്ന് അബ്ദുല്ഖാദര് പിന്മാറിയതോടെയാണ് യുവതി ബദിയടുക്ക പൊലീസില് പരാതി നല്കിയത്.
ഗള്ഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച് ദൃശ്യങ്ങള് പകര്ത്തി; മത്സ്യവില്പ്പനക്കാരന് അറസ്റ്റില്
No Comment.