Skip to content

chithrodayamflashnews.com

October 16, 2026 7:38 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വിഡിയോ വിൽപന: യുവാവ് അറസ്റ്റിൽ

മലപ്പുറം :കുട്ടികളുടേതുൾപ്പെടെ അശ്ലീല വിഡിയോകൾ ടെലഗ്രാം വഴി വിൽപന നടത്തിയ യുവാവിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനാണ്(20) അറസ്റ്റിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബർ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.പോക്സോ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ട് അടക്കം വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും പ്രതി അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചിത്തരഞ്ജൻ, എസ്.ഐമാരായ നജുമുദ്ദീൻ, അബ്ദുൽ ലത്തീഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6