Skip to content

chithrodayamflashnews.com

November 29, 2026 11:48 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

താലി ചാർത്തി 2 മാസം, ഒടുവിൽ മരണത്തിലേക്ക് ഒന്നിച്ചു മടക്കം. പ്രിയതമയ്ക്ക് പിന്നാലെ അവനും പോയി, ആ ഫ്ലാറ്റിൽ ബാക്കിയാകുന്നത് തേങ്ങലുകൾ മാത്രം…

അഹമ്മദാബാദ്: നവദമ്പതിമാരെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിൽ ഭാര്യ രാജേശ്വരിയെ വെടിവെച്ച ശേഷം സ്വയം ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് മരണത്തില്‍ കലാശിച്ചത്. 2 മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.

തർക്കത്തിനിടെ യഷ്‌രാജ്സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. സംഭവത്തിന് പിന്നാലെ യഷ്‌രാജ്‌സിങ് 108 എമർജൻസി സർവീസിലേക്ക് വിളിക്കുകയും, രാജേശ്വരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു. യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ യഷ്‌രാജ്സിങ് ഫ്ളാറ്റിലെ മറ്റൊരു മുറിയിൽ പോയി അതേ തോക്കുപയോഗിച്ച് സ്വയം ജീവനൊടുക്കിയെന്നും പോലീസ് വ്യക്തമാക്കി..

വിവാഹം കഴിഞ്ഞ് ദിവസങ്ങളിൽ ദമ്പതികൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും, അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. യാഷ്രാജിന് തന്റെ റിവോൾവർ ഉപയോഗിച്ച് കളിക്കുന്ന ശീലമുണ്ടായിരുന്നതായും, അബദ്ധത്തിൽ വെടിയുതിർന്ന് ഭാര്യ മരിച്ചതാകാമെന്നും അവർ അവകാശപ്പെട്ടു. ഡോക്ടർമാർ രാജേശ്വരിയുടെ മരണം സ്ഥിരീകരിച്ചപ്പോൾ മാനസികമായി തകർന്ന് യഷ്‌രാജ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത് ആണെന്നാണ് ബന്ധുക്കളുടെ വാദം. ഈ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6