2023 | മാർച്ച് 20|തിങ്കൾ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2022 – 23 വർഷത്തെ കോവിലൻ സ്മാരക കഥാ പുരസ്ക്കാരം ശ്രീ. അരുൺ അന്തിക്കാ ടിന്റെ ‘സമയതീരം’ എന്ന കഥയ്ക്ക് ലഭിച്ചു. 2023 മാർച്ച് 26 ന് തിരുവനന്തപുരം വൈ.എം.സി. എ. ഹാളിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..
തൃശൂർ സ്വദേശിയായ അരുൺ തൃശൂർ ഗവ. എഞ്ചിനിയറിങ്ങ് കോളേജിൽ നിന്നാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. പിന്നീട് പോർട്ട് ട്രസ്റ്റിന്റെ കപ്പൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു. പഠനക്കാലത്ത് ചിത്ര രചനയിലും സാഹിത്യത്തിലും നാടകത്തിലും മികവ് പുലർത്തിയിരുന്നു. ആ കാലത്തു് എഴുതിയ നാടകത്തിന് തൃശ്ശൂർ അങ്കണം സാംസ്ക്കാ രികവേദി സംസ്ഥാനാ ടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. കവിതകളും കഥകളും പല മാഗസീനുകളിലും മറ്റു പ്രസിദ്ധീകരണ ങ്ങളിലും വന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ “അന്ത്യയാമം ” എന്ന കവിത തൃശ്ശൂർ ആകാശവാണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മാഗസിൻ കവർ പേജ് ഡിസൈനിങ്ങ് ചെയ്തിട്ടുണ്ടു്. ഫാക്ടറീസ് & ബോയിലർ വകുപ്പിന്റ ജോയിന്റ് ഡയറക്ടർ ആയിരുന്നു. ജോലി തിരക്കുകൾ സംബന്ധിയായി
കലാ സാഹിത്യ രചനകളിലും പ്രവർത്തനങ്ങളിലും നിന്നും മാറി നില്ക്കുകയായിരുന്നു. റിട്ടയർമെന്റിനു ശേഷം എഴുതിയ “സമയതീരം” എന്ന കഥയ്ക്കാണ് പ്രസ്തുത പുരസ്ക്കാരം ലഭിച്ചത്. വിദ്യാഭ്യാസ യോഗ്യതകൾ :- BTech (Mechanical), MBA (Marketing) ,MCA, MSC (IT) ,MA (Disaster Management) Adv. Dip.in Industrial Safety തുടങ്ങിയ യോഗ്യതകൾ എടുത്തിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനയിലെ മെമ്പർ കൂടിയാണ് അദ്ദേഹം. സംഗീതവും, സിനിമയും ആണ് മറ്റുമാണ് ഇഷ്ട വിഷയങ്ങൾ. ചില സിനിമകളിലും മ്യൂസിക് ആൽബങ്ങളിലും ചെറിയതായി അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. ചില തിരക്കഥകൾ അണിയറയിലാണ്.

No Comment.