2023 | മാർച്ച് 20|തിങ്കൾ |
റിപ്പോർട്ടർ. സൗമ്യ
രാത്രിയുടെ മറവിൽ പെരിയാറിലേക്ക് വൻ തോതിൽ രാസമാലിന്യം ഒഴുക്കി കൊച്ചി ഏലൂർ വ്യവസായ മേഖലയിലെ കമ്പനികൾ. എടയാറിൽ പ്രവർത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ കമ്പനിയിൽനിന്ന് പെരിയാറിലേക്ക് മാലിന്യങ്ങൾ ഒഴുക്കിയത് കഴിഞ്ഞരാത്രിയിൽ നാട്ടുകാർ പിടികൂടി. മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയ കമ്പനിയാണ് പെരിയാറിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിയത്. നാട്ടകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കമ്പനി പൂട്ടിച്ചു.
No Comment.